‘ജോൺ ലൂഥർ’ ആയി ജയസൂര്യ; ചിത്രീകരണം ആരംഭിച്ചു

September 4, 2021

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തി പ്രേക്ഷക സ്വീകാര്യനായി മാറിയ താരമാണ് ജയസൂര്യ. മലയാളികൾക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ജോൺ ലൂഥർ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം വാഗമണ്ണിൽ ആരംഭിച്ചു. അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം നിർമ്മിക്കുന്നത് തോമസ് മാത്യു, ക്രിസ്റ്റീന തോമസ് എന്നിവർ ചേർന്നാണ്.

ജയസൂര്യയുടെതായി ഏറ്റവും അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം വെള്ളമാണ്. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റേതായി ‘കത്തനാര്‍’, ‘രാമസേതു’, ആട്-3, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ജയസൂര്യ ചിത്രം കത്തനാർ എന്ന ത്രം ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍, ജോ ആന്‍ഡ് ദ് ബോയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് ആണ് സംവിധാനം നിര്‍വഹിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാരായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുക. ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. രാമാനന്ദന്റെ വര്‍ഷങ്ങളായുള്ള ചരിത്ര ഗവേഷണത്തില്‍ നിന്നുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

Read also;അനുകരണകലയിൽ അതിശയിപ്പിച്ച് ഒരു പക്ഷി; ഹിറ്റായി കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ കരയുന്ന വിഡിയോ

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്ന രാമസേതു എന്ന ചിത്രത്തിലും ജയസൂര്യയാണ് നായകനായി എത്തുന്നത്. മെട്രോമാന്‍ ഇ ശ്രീധരന്റെ ഭാര്യ കഥാപാത്രമായി മംമ്തയും ചിത്രത്തിലെത്തുന്നു. സുരേഷ് ബാബുവാണ് തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണനാണ് നിര്‍മാണം. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.

Story Highlights: jayasurya As John Luther