ചര്‍മ സംരക്ഷണത്തിന് ഉത്തമം ഈ ജ്യൂസുകള്‍
ആരോഗ്യമുള്ള ചര്‍മം ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. ഇതിനുവേണ്ടി ബ്യൂട്ടിപാര്‍ലറുകളില്‍ കയറിയിറങ്ങുന്നവരുടെ എണ്ണവും ചെറുതല്ല. എന്നാല്‍ ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ജ്യൂസുകള്‍ കുടിച്ചും ചര്‍മത്തെ സംരക്ഷിക്കാന്‍ സാധിക്കും. അഴകുള്ള ചര്‍മത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതായ ചില ജ്യൂസുകളെ പരിചയപ്പെടാം.
തണ്ണിമത്തന്‍ അഥവാ വാട്ടര്‍മെലണ്‍ ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ്. വാട്ടര്‍മെലണ്‍ ജ്യൂസ് ചര്‍മത്തെ ആരോഗ്യമുള്ളതാക്കാനും സഹായിക്കുന്നു. വെയില്‍ ഏല്‍ക്കുന്നത് മൂലമുണ്ടാകുന്ന കരിവാളിപ്പ് മാറാനും ചര്‍മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനുമെല്ലാം വാട്ടര്‍മെലണ്‍ ജ്യൂസ് സഹായിക്കുന്നു. അതുപോലെ തന്നെ കുക്കുമ്പര്‍ ജ്യൂസ് കുടിയ്ക്കുന്നത് ചര്‍മ സംരക്ഷണത്തിന് ഗുണകരമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും കുക്കുമ്പര്‍ ജ്യൂസ് സഹായിക്കുന്നു.
ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ മാതളനാരങ്ങ ജ്യൂസ് കുടിയ്ക്കുന്നതും ചര്‍മത്തെ ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കുന്നു. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട് മാതളനാരങ്ങയില്‍. ചര്‍മത്തിന് തിളക്കം നല്‍കാന്‍ ഈ ഘടകങ്ങള്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ചര്‍മത്തെ സുന്ദരമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് മാതളനാരങ്ങാ ജ്യൂസ്. ചര്‍മത്തെ മൃദുത്വമുള്ളതാക്കാന്‍ തക്കാളി ജ്യൂസും ഉത്തമമാണ്.
Story highlights: Juice for healthy skin