ചക്കപ്പഴത്തിലെ ആശ ഹിറ്റ്; സംസ്ഥാന ടെലിവിഷന്‍ പുരസ്കാരത്തില്‍ മികച്ച നടിയായി അശ്വതി ശ്രീകാന്ത്; പുരസ്കാര തിളക്കത്തില്‍ ഫ്ളവേഴ്സും ട്വന്റിഫോര്‍ ന്യൂസും
സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി അശ്വതി ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടു. ഫ്ളവേഴ്സ് ടിവിയില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുന്ന ചക്കപ്പഴം പരിപാടിയിലെ അഭിനയത്തിനാണ് അശ്വതിക്ക് പുരസ്കാരം. ചക്കപ്പഴം പരിപാടിയില്‍ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്നത്.
മികച്ച നടനുള്ള പുരസ്കാരം ശിവജി ഗുരുവായൂരാണ് സ്വന്തമാക്കിയത്. ഫ്ളവേഴ്സ് ടിവിയിലെ കഥയറിയാതെ എന്ന പരമ്പരയിലെ അഭിനയത്തിനാണ് ശിവജി ഗുരുവായൂരിന് പുരസ്കാരം. മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടത് റാഫി ആണ്. ഫ്ളവേഴ്സ് ചക്കപ്പഴത്തിലെ സുമേഷ് എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയതിനാണ് റാഫിയ്ക്ക് പുരസ്കാരം.
Story highlights: ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’ പാടി ജയസൂരി; ‘നിര്‍ത്തെടാ…’ എന്ന് വൃദ്ധിക്കുട്ടിയും: വൈറല്‍ വിഡിയോ
മികച്ച ആങ്കര്‍ / ഇന്റര്വ്യൂവര് പുരസ്കാരം ട്വന്റിഫോര്‍ എക്സിക്യൂട്ടിവ് എഡിറ്റര്‍ കെ.ആര്.ഗോപീകൃഷ്ണന് ലഭിച്ചു. 360 എന്ന പരിപാടിയാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഒരേസമയം പ്രതിപക്ഷ ബഹുമാനവും, അന്വേഷാത്മഗതയും പ്രകടിപ്പിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ച് വാര്‍ത്തകളുടെയും വിവാദങ്ങളുടെയും ഉള്ളറകളിലേക്ക് വ്യക്തികളിലൂടെ നടത്തുന്ന സഞ്ചാരത്തിനും അവതരണമികവനുമാണ് പുരസ്കാരമെന്ന് പ്രഖ്യാപന വേളയില്‍ മന്ത്രി സജി ചെറിയാന് പറഞ്ഞു.
മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരം മീരയ്ക്ക് ലഭിച്ചു. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേഷണം ചെയ്ത കൂടത്തായി, കഥയറിയാതെ എന്നീ പരമ്പരകളിലെ ഡബ്ബിങ്ങിനാണ് പുരസ്കാരം. ഈ വര്‍ഷം നാല് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളാണ് ഫ്ളവേഴ്സ് ടിവിയ്ക്ക് ലഭിച്ചത്.
Story highlights: Kerala State Television Awards 2020