സഞ്ചാരികളെ ആകർഷിച്ച് ‘ലിറ്റിൽ ഐലൻഡ്’
വിനോദത്തിനും വിശ്രമത്തിനുമായി പാർക്കുകളും ബീച്ചുകളുമൊക്കെ തിരഞ്ഞെടുക്കുന്നവർ നിരവധിയാണ്. ഒഴിവ് വേളകളിലും വൈകുന്നേരങ്ങളിലുമൊക്കെ പ്രിയപ്പെട്ടവരുമൊത്ത് ചിലവഴിക്കാൻ മനോഹരമായ പാർക്കുകൾ തേടിപോകുന്നവർക്കായി ഒരുക്കിയതാണ് ലിറ്റിൽ ഐലൻഡ് പാർക്ക്. പേര് സൂചിപ്പിക്കും പോലെത്തന്നെ ഒരു ഐലൻഡിന്റെ മാതൃകയിലാണ് ഈ പാർക്ക് ഒരുക്കിയിരിക്കുന്നതും. ന്യൂയോർക്കിലെ മാൻഹട്ടൻ എന്ന നഗരത്തിലാണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്.
ഹഡ്സൺ നദിയ്ക്ക് മുകളിലായാണ് ഈ പാർക്ക് പണികഴിപ്പിച്ചത്. കാഴ്ചയിൽ ഒരു ദ്വീപിന് സമാനമായ ഇവിടെ ദൂരെനിന്ന് നോക്കുമ്പോൾ ഒരു ഐലൻഡിന് സമാനമായ രീതിയിൽ നിരവധി മരങ്ങളും ചെടികളും കാണാം. കടൽപ്പാലങ്ങളുടെ തൂണുകൾക്ക് മുകളിലായി ഏകദേശം 2.4 ഏക്കർ വിസ്തൃതിയിലാണ് ലിറ്റിൽ ഐലൻഡ് ഉള്ളത്. നഗരത്തിന്റെ ഒരു ഭാഗം കടലിലേക്ക് നീങ്ങിനിൽക്കുന്നതുപോലെയാണ് ഇതിന്റെ നിർമാണം. പ്രധാനറോഡിൽ നിന്നും എളുപ്പത്തിൽ ഈ പാർക്കിലേക്ക് കയറാനും സാധിക്കും.
Read also: ‘മെല്ലെയൊന്നു പാടി’ ആസ്വാദക ഹൃദയങ്ങൾ തലോടി ശ്രീഹരിക്കുട്ടൻ; മനോഹരം ഈ ആലാപനമികവ്
കാഴ്ചയിൽ നിരവധി പ്രത്യേകതകൾ നിറഞ്ഞ ഈ ഐലൻഡിലെത്തിയാൽ നിരവധി സൗകര്യങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ഓഡിറ്റോറിയം, സ്റ്റേജ്, ഇരിപ്പിടങ്ങൾ, പാർക്കിങ് സൗകര്യങ്ങൾ എന്നിവയ്ക്ക് പുറമെ മനോഹരമായ പുൽമേടകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 1800 കോടി രൂപ മുതൽ മുടക്കിലാണ് ഈ പാർക്കിന്റെ നിർമാണം. ഡിസൈനർ തോമസ് ഹെതർവിക്കാണ് ഈ പാർക്കിന് രൂപം നൽകിയത്.
Story highlights; Little Island, a futuristic floating park