മാമാങ്കം ടീം വീണ്ടും ഒന്നിക്കുന്നു; മമ്മൂട്ടി നായകനായി പുതിയ ചിത്രം

September 6, 2021
Mammootty and Venu Kunnappilly teams up with a new movie

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മാമാങ്കം എന്ന ചിത്രത്തിന് ശേഷം കാവ്യ ഫിലിംസും മമ്മൂട്ടിയും വീണ്ടും ഒന്നിയ്ക്കുന്നു. നിര്‍മാതാവ് വേണു കുന്നപ്പിള്ളി ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘മെഗാസ്റ്റാറും കാവ്യാ ഫിലിംസും ഒരുമിയ്ക്കുന്ന വിസ്മയ ചിത്രത്തിനായി കാത്തിരിയ്ക്കൂ’ എന്നാണ് നിര്‍മാതാവ് പുതിയ ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം മുതല്‍ക്കേ കാവ്യ ഫിലിംസ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നു എന്ന സൂചനകള്‍ പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട്് നിര്‍മാതാവ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് പുറത്തെത്തുമെന്നാണ് സൂചന. സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ പിറന്നാള്‍.

Read more: പെയിന്റിങ് വില്‍ക്കുന്ന വയോധികന് അധിക തുക നല്‍കി സഹായിച്ച് യുവതി; വിഡിയോയ്ക്ക് കൈയടിച്ച് സമൂഹമാധ്യമങ്ങള്‍

മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് മാമാങ്കം. 2019-ലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് ‘മാമാങ്കം’. വള്ളുവനാടിന്റെ ചരിത്രമാണ് സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രാചി തെഹ്ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നു ചിത്രത്തില്‍.

Story highlights: Mammootty and Venu Kunnappilly teams up with a new movie