അച്ഛന്റെ മുഖം വരച്ച് മകള്‍ ഒരുക്കിയ പിറന്നാള്‍ സമ്മാനം: വൈറലായി ചിത്രം
ചലച്ചിത്ര ലോകത്തും സമൂഹമാധ്യമങ്ങളിലും നിറയുകയാണ് മമ്മൂട്ടിയ്ക്കുള്ള പിറന്നാള്‍ സന്ദേശങ്ങള്‍. നിരവധിപ്പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. മകള്‍ സുറുമി മമ്മൂട്ടിയ്ക്കായി ഒരുക്കിയ പിറന്നാള്‍ സമ്മാനത്തിന്റെ ചിത്രവും ശ്രദ്ധ ആകര്‍ഷിയ്ക്കുന്നു. താരത്തിന്റെ 70-ാം പിറന്നാളിനോട് അനുബദ്ധിച്ച് പിതാവിന്റെ പോട്രേറ്റ് തയാറാക്കിയിരിയ്ക്കുകയാണ് സുറുമി.
മമ്മൂട്ടി ഫാന്‍സ് പേജുകളില്‍ അടക്കം വൈറലാണ് സുറുമി വരച്ച മമ്മൂട്ടിയുടെ ചിത്രം. ചിത്രകാരിയാണെങ്കിലും ആദ്യമായാണ് സുറുമി മമ്മൂട്ടിയുടെ പോട്രേറ്റ് തയാറാക്കിയത്. നിരവധിപ്പേര്‍ കലാമികവിനെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തുന്നു. പൂക്കള്‍ക്കും ഇലകള്‍ക്കുമിടയിലുള്ള മമ്മൂട്ടിയുടെ മുഖമാണ് ഈ ചിത്രത്തിലുള്ളത്.
1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.
Read more: മൊബൈല്‍ ഫോണുകള്‍ക്കൊണ്ട് ഒരുങ്ങിയ മമ്മൂട്ടി ചിത്രം; ഇത് വേറിട്ട പിറന്നാള്‍ സമ്മാനം
എണ്‍പതുകളുടെ തുടക്കത്തില്‍ സിനിമയിലേക്ക് എത്തിയ മമ്മൂട്ടി ഓരോ കഥാപാത്രങ്ങളേയും അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കുന്നു. 1971-ല്‍ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യചിത്രം. തുടര്‍ന്ന് കെ ജി ജോര്‍ജ് സംവിധാനം നിര്‍വഹിച്ച മേള എന്ന ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്‍ ചലച്ചിത്രലോകത്ത് ഒരു അടയാളമായി മാറി. പിന്നീട് എത്രയെത്ര സിനിമകള്‍… എത്രയെത്ര കഥാപാത്രങ്ങള്‍….
Story highlights: Mammootty birthday gift by daughter Surumi