വേറിട്ട ഗെറ്റപ്പില്‍ മമ്മൂട്ടി; ശ്രദ്ധ നേടി ‘പുഴു’ ലുക്ക്

അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിച്ച് കൈയടി നേടുന്ന മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. പുഴു എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നു. വേറിട്ട ഗെറ്റപ്പിലാണ് പോസ്റ്ററില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. നവാഗതയായ റത്തീന ഷര്‍ഷാദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജാണ് ചിത്രത്തിന്റെ നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം. ഹര്‍ഷാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി ചിത്രം ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പുഴുവിനുണ്ട്.
Read more: മണിച്ചിത്രത്താഴില്‍ കറുത്തമ്മയും കൊച്ചുമുതലാളിയും ആയിരുന്നെങ്കില്‍ ദേ ഇതുപോലെ: ചിരിവിഡിയോ
നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു. തേനി ഈശ്വാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
Story highlights: Mammootty Puzhu Movie First Look Poster