‘ടപ്പ് ടപ്പ് ജാനകി വെള്ളംകോരാൻ പോയപ്പോൾ..’; രസികൻ പാട്ടുമായി മിയയും മേഘ്നയും- വിഡിയോ
കുരുന്നുകളുടെ ആലാപന മാധുര്യത്തിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. ആദ്യ സീസൺ പോലെ തന്നെ രണ്ടാം സീസണിലും മികച്ച അഭിപ്രായമാണ് ഷോ നേടുന്നത്. അതോടൊപ്പം തന്നെ കുരുന്നു പാട്ടുകാരും താരങ്ങളായി മാറുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലൂടെ.
പാട്ടിനൊപ്പം കുറുമ്പും കുസൃതിയുമായി മനസ് കീഴടക്കിയ കുഞ്ഞു പാട്ടുകാരാണ് മിയയും മേഘ്നയും. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയയും, ബാംഗ്ലൂർ നിന്നെത്തിയ മേഘ്നയും പാട്ടുവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളും സുഹൃത്തുക്കളുമാണ്. ഇരുവരും ഒന്നിച്ച് വേദിയിലെത്തിയാൽ പിന്നെചിരിമേളമാണ്.
Read More: കുടുക്ക് പാട്ടിന് ചുവടുവെച്ച് വൈറലായ സഹോദരിമാർ വീണ്ടും ചുവടുവയ്ക്കുമ്പോൾ- വിഡിയോ
ഇപ്പോഴിതാ, ഒരു രസികൻ പാട്ടുമായി എത്തിയിരിക്കുകയാണ് കുഞ്ഞു മിടുക്കികൾ. കാഴ്ച എന്ന ചിത്രത്തിലെ കുട്ടിപ്പാട്ടായ ‘ടപ്പ് ടപ്പ് ജാനകി വെള്ളംകോരാൻ പോയപ്പോൾ..’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് പാടുന്നത്. ടോപ് സിംഗർ ഇവന്റായ മ്യൂസിക് ഉത്സവിലാണ് ഇരുവരും രസികൻ പാട്ടുമായി എത്തിയത്. നിറഞ്ഞ കൈയടിയോടെയാണ് പാട്ടുവേദി ഇവരുടെ പ്രകടനം സ്വീകരിച്ചത്.
Story highlights- miah and mekhna singing in music ulsav