ചുറ്റും ഏക്കറുകളോളം ഒഴുകിപ്പരന്ന ലാവ; നടുവിൽ ഒറ്റപ്പെട്ടൊരു അത്ഭുത വീട്- കൗതുക കാഴ്ച
വേറിട്ട കാഴ്ചകളാൽ സമ്പന്നമാണ് ലോകം. കൗതുകവും ആകാംക്ഷയും ഉണർത്തുന്ന നിരവധി കാഴ്ചകൾ പലപ്പോഴും നമുക്ക് ചുറ്റും പ്രകൃതിയാലും മനുഷ്യനാലും സൃഷ്ടിക്കപ്പെടാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു കാഴ്ചയാണ് കൗതുകമായി മാറിയിരിക്കുന്നത്. സ്‌പെയിനിലെ കാനറി ദ്വീപിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഒഴുകിയ ലാവയായി ചുറ്റപ്പെട്ട ഒരു വീടിൻറെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. ലാ പൽമയിലെ ഈ വസതിയെ “അത്ഭുത വീട്” എന്നാണ് വിശേഷിപ്പിക്കുന്നത്.
ഫോട്ടോഗ്രാഫർ അൽഫോൻസോ എസ്കലറോയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. കുംബ്രെ വിജ അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവയാൽ ചുറ്റപ്പെട്ട ഒരു വീടാണിത്. ഡാനിഷ് ദമ്പതികളായ ഇംഗെ, റാനിയർ കോക്ക് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്.കഴിഞ്ഞ ദിവസമുണ്ടായ അഗ്നിസ്‌ഫോടനത്തിലാണ് ലാവ ഇങ്ങനെ വീടിനും ചുറ്റും നിറഞ്ഞത്. ലാവാ പുറത്തേക്ക് ഒഴുകിയ ദിവസത്തിന് മുൻപ് ഈ വീടിനു ചുറ്റും നിരവധി വീടുകളും സ്ഥാപനങ്ങളും ഉണ്ടായിരുന്നു.
Read More: ‘കാതൽ മന്നനാ..’- വീണ്ടും നൃത്തവുമായി നിത്യ ദാസും മകളും
അഗ്നിപർവ്വത സ്ഫോടനത്തിൽ പകുതിയിലധികം വീടുകളും പ്രാദേശിക സ്കൂളും നശിപ്പിക്കപ്പെട്ടു. കുംബ്രെ വിജ അഗ്നിപർവ്വതം 350 ലധികം വീടുകൾ നശിപ്പിച്ചു. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ആറായിരത്തിലധികം ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. അതേസമയം, ചിലപ്പോൾ അധികം ദിവസങ്ങൾ വൈകാതെ ലാവ ഇപ്പോൾ നിലനിൽക്കുന്ന ഈ വീടും മൂടും.
Story highlights- miracle house