ആമസോണ്‍ പ്രൈമില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ നേടിയ ഇന്ത്യന്‍ ചിത്രം
കൊവിഡ് 19 എന്ന മഹാമാരിക്കാലത്ത് തിയേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമായിരുന്നില്ല. അതുകൊണ്ടുതന്നെ സിനിമകള്‍ പ്രേക്ഷകരിലേക്കെത്തിയത് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ്. ആമസോണ്‍ പ്രൈം അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ ഭാഷകളിലുള്ള ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തി.
ആമസോണ്‍ പ്രൈമിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമ ഏതാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് പ്രൈം വിഡിയോ. ഷേര്‍ഷാ എന്ന ബോളിവുഡ് ചിത്രമാണ് ആമസോണ്‍ പ്രൈമില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഇന്ത്യന്‍ ചിത്രം. ഡയറക്ട് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ഷേര്‍ഷാ. 4100-ല്‍ അധികം ഇന്ത്യന്‍ പട്ടണങ്ങളില്‍ ചിത്രം സ്ട്രീം ചെയ്തിരുന്നു.
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് ഷേര്‍ഷായില്‍ കേന്ദ്ര കഥാപാത്രമായെത്തിയത്. ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിത കഥ പ്രമേയമാക്കിയൊരുക്കിയ ചിത്രമാണ് ഷേര്‍ഷാ. 210-ല്‍ അധികം രാജ്യങ്ങളില്‍ ചിത്രം ലഭ്യമായിരുന്നു. വിഷ്ണു വര്‍ധന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. വിഷ്ണു വര്‍ധന്റെ ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ഷേര്‍ഷായ്ക്കുണ്ട്. മുന്‍പ് നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
Story highlights: Most watched Indian movie on Amazon Prime