‘പ്രപഞ്ചത്തിന്റെ കൈ’- വിസ്മയിപ്പിച്ച് നാസ പുറത്തുവിട്ട ചിത്രം
ബഹിരാകാശ കാഴ്ചകളുടെ കൗതുകങ്ങൾ എപ്പോഴും നാസ പുറത്തുവിടാറുണ്ട്. എല്ലാ മാസവും തന്നെ ഇത്തരത്തിൽ ആളുകളെ അമ്പരപ്പിക്കുന്ന കാഴ്ചകൾ നാസ പങ്കുവയ്ക്കാറുണ്ട്. ബ്ളാക്ക് ഹോളിന്റെ ചിത്രം, സൂര്യന്റെ പത്തുവർഷത്തെ ടൈം ലാപ്സ് കാഴ്ച, അന്റാർട്ടിക്കയിലെ ചതുരാകൃതിയിലുള്ള ഒരു മഞ്ഞുമലയുടെ ചിത്രവുമെല്ലാം ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
ഇപ്പോഴിതാ, മറ്റൊരു കൗതുകകരമായ കാഴ്ച നാസ പങ്കുവെച്ചിരിക്കുകയാണ്. ഒരു അവിശ്വസനീയമായ കാഴ്ച എന്നുതന്നെ വിശേഷിപ്പിക്കണം. കാരണം, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിന് ദൈവത്തിന്റെ കൈ എന്നാണ് വിശേഷണം നൽകിയിരിക്കുന്നത്.
കാരണം, നാസ ഇപ്പോൾപുറത്തുവിട്ടിരിക്കുന്ന ചിത്രം കണ്ടാൽ ബഹിരാകാശത്തിന്റെ അനന്തതയിൽ
വ്യാപിച്ചുകിടക്കുന്ന ഒരു വലിയ കൈ പോലെ തോന്നും. തിളങ്ങുന്ന കൈകൾ. ഒറ്റനോട്ടത്തിൽ ഇതൊരു ഫോട്ടോഷോപ്പ് ചിത്രം എന്നൊക്കെ തോന്നും. എന്നാൽ നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയാണ് ചിത്രം പകർത്തിയിരിക്കുന്നതെന്നതിനാൽ വിശ്വസിച്ചേ മതിയാവു.
ഒരു സൂപ്പർനോവ സ്ഫോടനത്തിൽ ഒരു നക്ഷത്രത്തിന്റെ ആയുസ് അവസാനിച്ചതാണ് ഈ കാഴ്ചയ്ക്ക് പിന്നിൽ. പൾസർ എന്ന സ്വർണ്ണനിറത്തിലുള്ള ഒരു ഘടന അവശേഷിപ്പിച്ച വൻ സ്ഫോടനം, ചിത്രം പകർത്തിയ ചന്ദ്ര ടീം അംഗങ്ങൾ തന്നെ വിശദമാക്കുകയും ചെയ്തു. സ്ഫോടനത്തിൽ രൂപപ്പെട്ട പൾസർ PSR B1509-58 എന്നാണ് അറിയപ്പെടുന്നത്. ഇത് ഏകദേശം 19 കിലോമീറ്റർ വ്യാസവും ഭൂമിയിൽ നിന്ന് 17,000 പ്രകാശവർഷം അകലെയാണ്.
Read More: എം ടി യുടെ കഥകളിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം; പ്രിയദർശൻ ചിത്രത്തിൽ നായകനായി ബിജു മേനോൻ
ഇൻസ്റ്റാഗ്രാമിൽ നാസ വിശദീകരിക്കുന്നതിങ്ങനെ; ‘ഈ ചിത്രങ്ങളിൽ സ്വർണ്ണത്തിൽ കാണപ്പെടുന്ന കൈ ആകൃതിയിലുള്ള ഘടന, ഒരു നക്ഷത്രം പൊട്ടിത്തെറിച്ചതിന് ശേഷം അവശേഷിക്കുന്ന ഊർജ്ജത്തിന്റെയും കണങ്ങളുടെയും ഒരു നെബുലയാണ്. PSR B1509-58 എന്നറിയപ്പെടുന്ന പൾസറിന് ഏകദേശം 19 കിലോമീറ്റർ (12 മൈൽ) വ്യാസമുണ്ട്, ഇത് സെക്കൻഡിൽ ഏകദേശം 7 തവണ കറങ്ങുന്നു’.
Story highlights- NASA posts incredible image of cosmic pulsar