കടലിൽ നിന്നും ഒറ്റരാത്രികൊണ്ട് ഉയർന്നുവന്ന ദ്വീപ്, പ്രതിഭാസത്തിന് പിന്നിൽ

September 1, 2021

നിരവധി പ്രത്യേകതകൾ നിറഞ്ഞ ഇടമാണ് ജപ്പാൻ… ദ്വീപുകളുടെ രാജ്യം എന്നാണ് ജപ്പാൻ അറിയപ്പെടുന്നത്. ഏകദേശം 6800 ലധികം ദ്വീപുകളാണ് ഇവിടെ ഉള്ളത്. ഇപ്പോഴിതാ മാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധനേടുകയാണ് അടുത്തിടെ ജപ്പാനിൽ രൂപംകൊണ്ട പുതിയ ദ്വീപ്. ജപ്പാന്റെ സമുദ്രാതിർത്തിയിലാണ് പുതിയ ദ്വീപ് രൂപംപ്രാപിച്ചത്. കടലിൽ നിന്നും ഉയർന്നുവന്ന പുതിയ ദ്വീപിനെക്കുറിച്ചുള്ള പഠനങ്ങളുടെ ഫലമായി ഈ ദ്വീപ് ഉയർന്നുവന്നതിന് പിന്നിലെ കാരണവും ഗവേഷകർ കണ്ടെത്തി.

ജപ്പാന്റെ സമുദ്രാതിർത്തിയിൽ ഉണ്ടായ അഗ്നിപർവ്വത സ്ഫോടനങ്ങളുടെ ഫലമായാണ് പുതിയ ദ്വീപ് ഉണ്ടായത്. സ്ഫോടനങ്ങളുടെ ഫലമായി മൺതിട്ട പോലെ ഒരുഭാഗം കടലിൽ രൂപംകൊണ്ടു. ഓഗസ്റ്റ് പതിമൂന്നിനാണ് ഈ മൺതിട്ട കടലിന്റെ മധ്യഭാഗത്തായി ഉയർന്നുവന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. പതിനഞ്ചാം തീയതിയോടെയാണ് ഒരു ജാപ്പനീസ് കോസ്റ്റ് ഗാർഡ് തന്റെ സവാരിക്കിടെ ആദ്യമായി ഈ ദ്വീപ് കണ്ടത്. ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിലാണ് കടലിന്റെ നടുവിലായി കരമേഖല രൂപംകൊണ്ടിരിക്കുന്നത്.

Read also:ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല, ഖാബിയുടെ വിഡിയോ എല്ലാം ഹിറ്റ്; ടിക് ടോക്കില്‍ 10 കോടി ഫോളോവേഴ്സും

അതേസമയം ഈ ദ്വീപ് ഇവിടെ തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കാരണം ഇത്തരത്തിലുള്ള നിരവധി ദ്വീപുകൾ നേരത്തെയും ഇവിടെ രൂപംകൊണ്ടിരുന്നു. പക്ഷെ അവയൊക്കെ കുറച്ച് കാലങ്ങൾക്ക് ശേഷം സ്വയം അപ്രതീക്ഷിതമാകുകയും ചെയ്തിരുന്നു എന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ ഇത്തരത്തിൽ രൂപംകൊണ്ട ചില ദ്വീപുകൾ ഇപ്പോഴും നിലനിൽക്കുന്നതായും പഠനങ്ങൾ പറയുന്നുണ്ട്. ജപ്പാനിൽ എത്തുന്ന സഞ്ചാരികളെ ഉൾപ്പെടെ ആകർഷിക്കുന്ന നിജിമ എന്ന ദ്വീപ് ഇതിന് ഉദാഹരമാണ്.

Story highlights:new island appears in Japan