പാല്‍നിലാവിന്‍ പൊയ്കയില്‍…; ഉള്ളുതൊട്ട് ‘കാണെക്കാണെ’യിലെ വിഡിയോ ഗാനം

September 16, 2021
Palnilavin Poykayil Video Song From Kaanekkaane

ചില പാട്ടുകളുണ്ട്, വളരെ വേഗത്തില്‍ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്ന ഗാനങ്ങള്‍. കാലാന്തരങ്ങള്‍ക്കുമപ്പുറവും അത്തരം ഗാനങ്ങള്‍ മനസ്സുകളില്‍ തങ്ങിനില്‍ക്കുകയും ചെയ്യും. ആസ്വാദകന്റെ ഉള്ളുതൊടുന്ന അത്തരം ഗാനങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊരു പാട്ട് കൂടി. കാണെക്കാണെ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് കാണെക്കാണെ. ചിത്രത്തിലെ പാല്‍നിലാവിന്‍ പൊയ്കയില്‍… എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. രഞ്ജിന്‍ രാജ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. സിതാര കൃഷ്ണകുമാര്‍ ആലപിച്ചിരിക്കുന്നു.

Read more: ആദ്യം കണ്ടത് തിങ്കളാഴ്ച…. വൈറലായ ആഴ്ചപ്പാട്ടിന് പിന്നിലെ പാട്ടുകാരന്‍ ദേ ഇവിടെയുണ്ട്

മനു അശേകന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ സെപ്റ്റംബര്‍ 17 മുതല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. ടൊവിനോയ്ക്ക് പുറമെ, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ബോബി-സഞ്ജയ് ആണ് കാണെക്കാണെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉയരെ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ- മനു അശോകന്‍- ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും കാണെക്കാണെയ്ക്ക് ഉണ്ട്. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Story highlights: Palnilavin Poykayil Video Song From Kaanekkaane

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!