കേരളത്തിലെ ആൽകെമിസ്റ്റിനെ അഭിനന്ദിച്ച് പൗലോ കൊയ്ലോ
‘എന്തെങ്കിലും നേടിയെടുക്കാൻ ഒരാൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ അത് നേടിയെടുക്കാൻ കൂടെയുണ്ടാകും’ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റ് എന്ന പുസ്തകത്തിലെ ഈ വരികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കേൾക്കാത്തവർ ഉണ്ടാവില്ല… ഇത് ജീവിതത്തിൽ പ്രാവർത്തികമാക്കിയവരും നിരവധിയാണ്. എന്നാൽ സ്വന്തം ഓട്ടോറിക്ഷയ്ക്ക് ആൽകെമിസ്റ്റ് എന്ന് പേരിട്ടിരിക്കുകയാണ് എറണാകുളം പറവൂർ സ്വദേശി. ഈ ഓട്ടോറിക്ഷയുടെ ചിത്രം സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ സാക്ഷാൽ പൗലോ കൊയ്ലോ.
‘നന്ദി’ എന്ന് എഴുതിയ കുറിപ്പിനൊപ്പം പൗലോ കൊയ്ലോ ഓട്ടോറിക്ഷയുടെ ചിത്രവും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. പതിനഞ്ച് വർഷം മുമ്പാണ് ഇഷ്ടപ്പെട്ട എഴുത്തുകാരനോടുള്ള ആരാധന മൂത്ത് ചെറായി സ്വദേശി കണക്കാട്ടുശേരിയിൽ പ്രദീപ് തന്റെ വാഹനത്തിന്റെ പുറകിൽ ഇഷ്ടപ്പെട്ട എഴുത്തുകാരന്റെയും പുസ്തകത്തിന്റെയും പേര് എഴുതിയത്. തുടർന്ന് മൂന്ന് തവണ വാഹനം മാറ്റിയെങ്കിലും എല്ലാ വാഹനങ്ങൾക്ക് പിന്നിലും ആ പേര് അദ്ദേഹം നൽകി.
അതേസമയം ഇതാദ്യമല്ല കേരളത്തിൽ നിന്നുള്ള ചിത്രങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നത്. നേരത്തെ ആലുവയിൽ പൗലോ കൊയ്ലോയുടെ പുസ്തകങ്ങളുടെ രൂപത്തിൽ ഒരുക്കിയ ബുക്ക് സ്റ്റോറിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.
Read also: അനുകരണകലയിൽ അതിശയിപ്പിച്ച് ഒരു പക്ഷി; ഹിറ്റായി കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ കരയുന്ന വിഡിയോ
അതേസമയം 1988 ൽ പ്രസിദ്ധീകരിച്ച ആൽകെമിസ്റ്റ് ലോകത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ്. പോർച്ചുഗീസ് ഭാഷയിൽ രചിച്ച പുസ്തകം മലയാളം ഉൾപ്പെടെ 67 ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Kerala, India (thank you very much for the photo) pic.twitter.com/13IdqKwsMo
— Paulo Coelho (@paulocoelho) September 4, 2021
Story highlights: Paulo Coelho shares kerala s auto rikshaws photos