‘എക്കാലത്തേയും മികച്ച നടനും എക്കാലത്തേയും മികച്ച അമ്മയും ഒരു ഫ്രെയിമില്‍’; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

September 1, 2021
Prithviraj Sukumaran Shares Bro Daddy Location Still

നടനായും നിര്‍മാതാവായും സംവിധായകനായുമെല്ലാം മലയാള ചലച്ചിത്ര ലോകത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താകരം. സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജ് സുകുമാരന്‍ പങ്കുവെച്ച ഒരു ചിത്രവും ശ്രദ്ധ ആകര്‍ഷിക്കുന്നു. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രോ ഡാഡി എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ ചിത്രം.

‘എക്കാലത്തേയും മികച്ച നടനേയും എക്കാലത്തേയും മികച്ച അമ്മയെയും ഒരു ഫ്രെയിമില്‍ സംവിധാം ചെയ്യുമ്പോള്‍’ എന്ന് കുറിച്ചുകൊണ്ടാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. മല്ലിക സുകുമാരനും മോഹന്‍ലാലും ആണ് ചിത്രത്തില്‍. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യന്ന ചിത്രമാണ് ബ്രോ ഡാഡി.

Read more: മൃദംഗത്തില്‍ താളം പിടിച്ച് യുവ; നൃത്തം ചെയ്ത് മൃദുലയും: വിഡിയോ

പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ ഒരു മുഴിനീള കഥാപാത്രമായെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാലൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മീന, കല്യാണി പ്രിയദര്‍ശന്‍, കനിഹ, സൗബിന്‍, ജഗദീഷ്, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നു.

Story highlights: Prithviraj Sukumaran Shares Bro Daddy Location Still