മുപ്പതിനായിരത്തിലും അധികം വിലയുള്ള മുന്തിരിക്കുല; രുചിയിലും കേമന്‍
തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട…സംഗതി സത്യമാണ്. മുപ്പതിനായിരത്തില്‍ അധികം വിലയുള്ള മുന്തിരിയുണ്ട്. അതായത് ഒരു മുന്തിരിക്കുലയുടെ വിലയാണ് മുപ്പതിനായിരത്തിലും അധികം. പറഞ്ഞുവരുന്നത് അപൂര്‍വ ഇനത്തില്‍പ്പെട്ട റൂബി റോമന്‍ മുന്തിരികളെക്കുറിച്ചാണ്. വിപണികളില്‍ ഏകദേശം മുപ്പതിനായിരത്തിലും അധികമാണ് ഈ മുന്തിരിക്ക് വില ഈടാക്കുന്നത്.
ജപ്പാനിലെ ഇഷിക്കാവാ എന്ന സ്ഥലത്ത് വിളയിച്ചെടുത്ത മുന്തിരിയില്‍ നിന്നുമാണ് ഈ അപൂര്‍വ മുന്തിരിപ്പഴങ്ങള്‍ ലഭിക്കുന്നത്. 2008 മുതല്‍ വിപണിയില്‍ എത്തിയതാണ് ഈ മുന്തിരി. വിലയ വിലയ്ക്ക് ലേലത്തില്‍ പോയ ചരിത്രവുമുണ്ട് ഈ ഇനത്തില്‍പ്പെട്ട മുന്തിരിക്ക്. 2019 ല്‍ നടത്തിയ ഒരു ലേലത്തില്‍ ഒരു കുല മുന്തിരി ലക്ഷക്കണക്കിന് രൂപയ്ക്കാണ് വിറ്റുപോയത്. അന്ന് മുതല്‍ വിപണിയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതാണ് ഈ റൂബി റോമന്‍ മുന്തിരി. നിലവില്‍ ഒരു കുലയ്ക്ക് ഏകദേശം മുപ്പതിനായിരമാണ് ഈടാക്കുന്ന വില.
Read more: ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ അവോക്കാഡോ ടോസ്റ്റ്
വിലയില്‍ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും മികച്ചതാണ് റൂബി റോമന്‍ മുന്തിരികള്‍. ചുവന്ന നിറത്തിലുള്ള ഈ മുന്തിരി സാധാരണ മുന്തിരിയേക്കാള്‍ അല്പം കൂടി വലിപ്പമുള്ളതാണ്. മധുരത്തിലും രുചിയിലുമെല്ലാം മികച്ചതാണ് ഈ റൂബി റോമന്‍ മുന്തിരികള്‍. തൂങ്ങിക്കിടക്കുന്ന കുലയില്‍ നിന്നും ഒരു മുന്തിരി മാത്രം എടുത്താലും ഇതിന്റെ ഭാരം ഏകേദശം 20 ഗ്രാമോളം വരാറുണ്ട്.
സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ട ഈ മുന്തിരി പക്ഷെ വളരെ വിരളമായി മാത്രമേ കാണാറുള്ളു. ജപ്പാനിലെ ഇഷിക്കാവാ എന്ന സ്ഥലത്താണ് നിലവില്‍ ഈ മുന്തിരി കൃഷി ചെയ്യുന്നത്. എന്തായാലും ലോകത്തിലെത്തന്നെ ഏറ്റവും വിലയേറിയ പഴവര്ഗങ്ങളില് ഒന്ന് കൂടിയാണ് റൂബി റോമന്‍ മുന്തിരികള്‍.
Story highlights: Ruby Roman grapes, a variety of fruit from Japan