‘തൽപരകക്ഷിയല്ല..’- വർഷങ്ങൾക്ക് ശേഷം ഡാൻസ് മാസ്റ്റർ വിക്രമും വസുമതിയും കണ്ടുമുട്ടിയപ്പോൾ- വിഡിയോ

September 13, 2021

സിനിമാസ്വാദകർക്കിടയിൽ എന്നും ചിരി പടർത്തുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണ് ചതിക്കാത്ത ചന്തു. പ്രണയവും വിരഹവും കുടുംബബന്ധങ്ങളുടെ ആഴവുമെല്ലാം കോമഡിയുടെ മേമ്പൊടിയിൽ അവതരിപ്പിച്ച ചിത്രത്തിൽ ജയസൂര്യ ആയിരുന്നു നായകൻ. വിനീത്, നവ്യ നായർ, ഭാവന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മലയാളത്തിലെ മുൻനിര കോമഡി താരങ്ങളെല്ലാം അണിനിരന്ന ചിത്രം കൂടിയായിരുന്നു ചതിക്കാത്ത ചന്തു.

സലീം കുമാർ, കൊച്ചിൻ ഹനീഫ എന്നിവർ മത്സരിച്ച് അഭിനയിച്ച ചിത്രത്തിൽ ഡാൻസ് മാസ്റ്റർ വിക്രമായാണ് സലീം കുമാർ എത്തിയത്. സലിം കുമാറിന്റെ കഥാപാത്രവും ലുക്കും ഇന്നും മലയാള സിനിമയിൽ ഹിറ്റാണ്. വസുമതി എന്ന കഥാപാത്രമായി എത്തിയ നവ്യയും ഡാൻസ് മാസ്റ്റർ വിക്രമും പരിചയപ്പെടുന്ന ഒരു ഹിറ്റ് രംഗം ചിത്രത്തിലുണ്ട്. വർഷങ്ങൾക്ക് ശേഷം ഫ്‌ളവേഴ്‌സ് ടി വിയിൽ നവ്യയും സലീം കുമാറും ചേർന്ന് ആ രംഗം വീണ്ടും അവതരിപ്പിക്കുകയാണ്.

Read More: പ്രണയനായകന്മാർ ആദ്യമായി ഒന്നിക്കുമ്പോൾ- ശ്രദ്ധേയമായി ‘ഒറ്റ്’ ചിത്രീകരണ വിഡിയോ

ചെറുപ്പമായിരുന്നപ്പോൾ നിന്ന് പറഞ്ഞ ഡയലോഗൊക്കെ പ്രായമായപ്പോൾ ഇരുന്നു പറയേണ്ടി വന്നു എന്ന സലീം കുമാറിന്റെ ഡയലോഗും വളരെയധികം കൈയടി നേടി. മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇപ്പോൾ സിനിമകളുമായി വീണ്ടും സിനിമയിൽ സജീവമാകുകയാണ് നവ്യ നായർ. അതിനൊപ്പം ടെലിവിഷൻ പരിപാടികളിലും നടി പങ്കെടുക്കാറുണ്ട്. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലാണ് നവ്യ പതിവായി പങ്കെടുക്കാറുള്ളത്.

Story highlights- salim kumar and navya nair funny video