ദിവസവും കാണാൻ എത്തുന്നത് നിരവധി തത്തകൾ; ലോക്ക്ഡൗൺ കാലത്തെ കൗതുക സൗഹൃദം, വിഡിയോ

September 1, 2021

മനുഷ്യനുമായി വേഗത്തിൽ സൗഹൃദം കൂടുന്ന നിരവധി പക്ഷികളെയും മൃഗങ്ങളെയുമൊക്ക നാം കാണാറുണ്ട്. എന്നാൽ അവയൊക്കെ മിക്കപ്പോഴും വളർത്തുമൃഗങ്ങളും പക്ഷികളുമൊക്കെയാകാം. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ട്രെയിനിങ്ങുകൾക്ക് ശേഷമായിരിക്കും മിക്ക മൃഗങ്ങളും മനുഷ്യരുമായി സൗഹൃദത്തിലാകുന്നത്. എന്നാൽ ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് രാധിക സോനോവാനേ എന്ന യുവതിയും ഒരു കൂട്ടം പക്ഷികളും തമ്മിലുള്ള അപൂർവ്വ സൗഹൃദം..

പൂനെ സ്വദേശിനിയായ രാധിക എസ് ബി ഐ മ്യൂച്വൽ ഫണ്ടിന്റെ അസിസ്റ്റന്റ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എത്തിയ ലോക്ക്ഡൗൺ കാലത്ത് ഒറ്റപ്പെടൽ രാധികയെ വല്ലാതെ ബുദ്ധിമുട്ടിച്ചു. എന്നാൽ ഈ സമയത്താണ് വീടിന്റെ അടുത്തായി ദിവസവും നിരവധി പക്ഷികൾ വരുന്നത് രാധികയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ അവയ്ക്കായി ഭക്ഷണവും വെള്ളവും ഒരുക്കാൻ രാധിക തീരുമാനിച്ചു. ഇതോടെ കിളികളും തത്തകളുമടക്കം നിരവധി പക്ഷികൾ ഇവിടേക്ക് എത്താൻ തുടങ്ങി. ഭക്ഷണത്തിനൊപ്പം പറന്ന് തളർന്ന് വരുന്ന കിളികൾക്കായി വിനോദത്തിനായി ഊഞ്ഞാലുകളും ഇരിപ്പിടങ്ങളുമൊക്ക രാധിക തയാറാക്കി.

Read also: സ്വര്‍ണം എറിഞ്ഞ് വീഴിത്തി സുമിത്; പാരാലിംപിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് അഭിമാനം

ആദ്യമൊക്കെ ദിവസവും പത്തോളം പക്ഷികളാണ് ഇവിടേക്ക് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നാൽപതോളം തത്തകളാണ് ഇവിടേക്ക് എത്തുന്നത്. രാധികയുമായി ചങ്ങാത്തത്തിലായ ഇവ ഇപ്പോൾ ഈ വീട്ടിലെ നിത്യ സന്ദർശകരുമാണ്. ദിവസവും രാവിലെ ആറര മുതൽ ഏഴര വരെയുള്ള സമയത്താണ് ഇവ ഇവിടേക്ക് എത്തുക. അതേസമയം ഇവയുടെ വരവോടെ ലോക്ക്ഡൗൺ കാലത്തെ ഒറ്റപ്പെടലിൽ നിന്നും വലിയമോചനം ലഭിച്ചുവെന്നാണ് രാധിക പറയുന്നത്.

Story highlights: girl befriended over dozen parrots during lockdown