ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ അവോക്കാഡോ ടോസ്റ്റ്
ഭക്ഷണപ്രിയര്‍ ഏറെയുണ്ട് നമുക്കിടിയല്‍. അതുകൊണ്ടുതന്നെ രുചിയിടങ്ങള്ക്കും വിഭവങ്ങള്‍ക്കും കുറവില്ല. സമൂഹമാധ്യമങ്ങളിലുമുണ്ട് രുചിയിടങ്ങള്‍ ഏറെ. വ്യത്യസ്ത രുചിക്കൂട്ടുകളുടേയും വിഭവങ്ങളുടേയും വിശേഷങ്ങള്‍ പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അല്പം വ്യത്യസ്തമായ ഒരു വിഭവമാണ് സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങള്‍ കീഴടക്കുന്നത്.
ഒരു അവോക്കാഡോ ടോസ്റ്റ് ആണ് ഇത്. അതായത് അവോക്കാഡോ ടോസ്റ്റിന്റെ ശില്പം. എന്നാല്‍ ഇതിനെ ഇത്രമേല്‍ ശ്രദ്ധേയമാക്കാന്‍ കാരണം അതിന്റെ വില തന്നെയാണ്. 3 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 22 കോടി രൂപയ്ക്ക് മുകളിലാണ് ഈ ടോസ്റ്റിന്റെ വില. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഒരു അവോക്കാഡോ കഷ്ണത്തിന് തന്നെ പത്ത് ലക്ഷത്തിന് മുകളില്‍ വില വരും.
Read more: ബഹിരാകാശത്ത് വര്‍ക്കൗട്ട് സാധ്യമോ…: അതിശയിപ്പിക്കും ഈ വിഡിയോ
ജര്‍മ്മന്‍ കലാകാരനായ ടിം ബെംഗല്‍ ആണ് ഈ അവാക്കാഡോ ടോസ്റ്റിന് പിന്നില്‍. അവോക്കാഡോ സ്ട്രിപ്പുകള്‍ക്ക് പുറമെ തക്കാളി, മത്തങ്ങ വിത്ത് അടക്കമുള്ള 27 വസ്തുക്കളും ഈ ടോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. സ്വര്‍ണത്തിലാണ് എല്ലാം തയാറാക്കിയിരിക്കുന്നത് എന്നതും കൗതുകകരം തന്നെ. ഇതുതന്നെയാണ് ഈ ടോസ്റ്റിന് ഇത്രമേല്‍ വില വരാനുള്ള കാരണവും.
ഇതൊരു വിലപിടിപ്പുള്ള കലാസൃഷ്ടിയാണ്. പ്രത്യേക രീതിയിലുള്ള മെറ്റല്‍ വര്‍ക്കിലൂടെയാണ് ഈ സ്വര്‍ണ അവോക്കാഡോ ടോസ്റ്റ് കലാകാരന് നിര്‍മിച്ചിരിക്കുന്നത്. സമ്പത്ത്, ശാരിരികക്ഷമത, ആരോഗ്യം, പദവി എന്നിവയെ എല്ലാമാണ് ഈ കലാസൃഷ്ടി പ്രതിനിധാനം ചെയ്യുന്നത് എന്നാണ് കലാകാരന് വ്യക്തമാക്കുന്നത്.
Story highlights: Story of Viral Avocado toast made by gold