‘മനസ്സിനോട് ഏറെ അടുത്തുനില്‍ക്കുന്ന, പൂര്‍ണ തൃപ്തി നല്‍കിയ കഥാപാത്രം’; ബെത്‌ലഹേം ഡെന്നീസിന്റെ ഓര്‍മകളില്‍ സുരേഷ് ഗോപി
ബെത്‌ലഹേം ഡെന്നീസ്…. ആ പേര് മലയാളികള്‍ മറക്കില്ല. വെള്ളിത്തിരയില്‍ അത്രമേല്‍ ശ്രദ്ധ നേടിയതാണ് ഈ കഥാപാത്രം. സുരേഷ് ഗോപി എന്ന കലാകാരന്റെ ഏറ്റവും മികവാര്‍ന്ന കഥാപാത്രങ്ങളില്‍ ഒന്ന്. സമ്മര്‍ ഇന്‍ ബെത്‌ലഹേം എന്ന ചിത്രത്തിലെ ഡെന്നീസ് എന്ന കഥാപാത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകായാണ് സുരേഷ് ഗോപി. ചിത്രം പേക്ഷകരിലേക്കെത്തിയിട്ട് 23 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് കഥാപാത്രത്തിന്റെ ഓര്‍മകള്‍ താരം പങ്കുവെച്ചത്.
‘മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം. ‘എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന, എനിക്ക് പൂര്‍ണ്ണതൃപ്തി നല്‍കിയ ഒരു കഥാപാത്രമാണ് ബെത്ലഹേം ഡെന്നിസ്. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്‌നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.’ എന്നാണ് താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ഒപ്പം സിനിമയിലെ ചില സ്റ്റില്ലുകളും പങ്കുവെച്ചിട്ടുണ്ട്.
Read more: ‘മെല്ലെയൊന്നു പാടി’ ആസ്വാദക ഹൃദയങ്ങൾ തലോടി ശ്രീഹരിക്കുട്ടൻ; മനോഹരം ഈ ആലാപനമികവ്
1998-ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് സമ്മര്‍ ഇന്‍ ബെത്‌ലഹേം. സ്‌നേഹത്തിന്റെ ആഴവും സൗഹൃദത്തിന്റെ പരപ്പുമെല്ലാം പ്രതിഫലിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിച്ചു. സിബി മലയില്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സുരേഷ് ഗോപിക്ക് പുറമെ മഞ്ജു വാര്യര്‍, ജയറാം, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സുകുമാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നു ചിത്രത്തില്‍. മോഹന്‍ലാല്‍ അതിഥി വേഷത്തിലും ചിത്രത്തില്‍ എത്തിയിരുന്നു.
Story highlights: Suresh Gopi about Summer in Bethlehem Movie