‘വലിമൈ’ ചിത്രീകരണത്തിനായി റഷ്യയിലെത്തിയ തല; ശ്രദ്ധനേടി ബൈക്ക് ട്രിപ്പിന്റെ വിശേഷങ്ങളും
തെന്നിന്ത്യ ഒട്ടാകെ ആരാധകരെ നേടിയതാണ് തമിഴ് ചലച്ചിത്രതാരം അജിത് കുമാർ. ആരാധകർ തല എന്ന് വിളിക്കുന്ന താരത്തിന്റെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ താരത്തിന്റെ കുടുംബവിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ അത്തരത്തിൽ ശ്രദ്ധനേടുകയാണ് അജിത് കുമാർ നായകനാകുന്ന ‘വലിമൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി റഷ്യയിൽ എത്തിയ താരത്തിന്റെ ചില വിശേഷങ്ങൾ.
സിനിമയുടെ ചിത്രീകരണത്തിന് ശേഷം ബൈക്കിൽ ഒരു ലോകപര്യടനം നടത്തുന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ് അജിത് കുമാർ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി റഷ്യയിൽ 5000 കിലോമീറ്റർ ദൂരം ബൈക്കിൽ റോഡ് ട്രിപ്പ് പൂർത്തിയാക്കുമെന്നാണ് സൂചന. അജിത്തിന്റെ ബൈക്ക് ട്രിപ്പിന്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നുണ്ട്.
Read also: ‘ഇനി മേലാൽ അങ്ങനെ ഡാൻസ് ചെയ്യത്തില്ല’; മേഘ്‌നക്കുട്ടിയുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ലാലേട്ടൻ
എച്ച് വിനോദ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് വലിമൈ. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് തവണ അജിത്തിന് പരിക്കേറ്റിരുന്നു. ബൈക്ക് സ്റ്റണ്ടുകൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് എത്തുന്നത്. സിനിമയിൽ നായികമാരായി വേഷമിടുന്നത് യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ്.
Story highlights; Thala Ajith Kumar Bike trip