പ്രേക്ഷക ശ്രദ്ധ നേടിയ ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന ചിത്രം തമിഴിലേക്ക്
2015-ല്‍ പ്രേക്ഷകരിലേക്കത്തിയ ചിത്രമാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല. മികച്ച പ്രേക്ഷക സ്വീകാര്യതയും ചിത്രം നേടിയിരുന്നു. ചെമ്പന്‍ വിനോദും വിനയ് ഫോര്‍ട്ടുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രം തമിഴിലേയ്ക്കും പുനര്‍നിര്‍മിക്കുന്നു. അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ജിജു അശോകനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ചിത്രം തമിഴില്‍ ഒരുക്കുന്നതും ഇദ്ദേഹം തന്നെയാണ്. ജിജു അശോകന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്.
Read more: ‘ടപ്പ് ടപ്പ് ജാനകി വെള്ളംകോരാൻ പോയപ്പോൾ..’; രസികൻ പാട്ടുമായി മിയയും മേഘ്‌നയും- വിഡിയോ
കോമഡി ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല. ഈ വര്‍ഷം അവസാനത്തോടെ തമിഴ് പതിപ്പിന്റെ ചിത്രീകരണം ആരംഭിയ്ക്കും. അതേസമയം പുള്ളി ആണ് ജിജു ആശോകന്റേതായി ഇനി പ്രേക്ഷകരിലേക്കെത്താനിരിക്കുന്ന ചിത്രം. എഎഎആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലവന്‍, കുശന്‍, കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Story highlights: Urumbukal Urangarilla remake in Tamil