കാഴ്ചയില്ലാത്ത മകൾ ആദ്യമായി സ്കൂൾ ബസിലേക്ക് തനിയെ കയറുന്ന കാഴ്ച; ഹൃദയംതൊടുന്ന നിമിഷം പങ്കുവെച്ച് അമ്മ
ഒരു കുഞ്ഞു പിറന്നുകഴിഞ്ഞാൽ ഓരോ മാതാപിതാക്കളുടെയും ലോകം അവരായിരിക്കും. കുഞ്ഞ് ആദ്യമായി സംസാരിക്കാൻ പഠിച്ചതും, നടക്കാൻ പഠിച്ചതും എല്ലാം അവർക്ക് വളരെയധികം പ്രത്യേകത നിറഞ്ഞ അനുഭവങ്ങളായിരിക്കും. അത്തരത്തിൽ ഒരു അമ്മയുടെ ഹൃദയം തൊടുന്നൊരു അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
കാഴ്ചയില്ലാത്ത മകൾ ആദ്യമായി തനിയെ സ്കൂൾ ബസിൽ കയറുന്ന കാഴ്ചയാണ് ‘അമ്മ പങ്കുവെച്ചിരിക്കുന്നത്. വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് ഓരോ ചുവടും പരിശോധിച്ച് മെല്ലെ ബസിലേക്ക് കുട്ടി കയറുന്ന കാഴ്ച കണ്ടിരിക്കുന്നവരുടെയും ഹൃദയം തൊടുന്നതാണ്.
Watch as this visually impaired girl gets on the school bus on her own for the first time 😍❤️ pic.twitter.com/BmaT4Ae8l6
— ❤️ A page to make you smile ❤️ (@hopkinsBRFC21) September 12, 2021
Read More: ആദ്യം കണ്ടത് തിങ്കളാഴ്ച…. വൈറലായ ആഴ്ചപ്പാട്ടിന് പിന്നിലെ പാട്ടുകാരന് ദേ ഇവിടെയുണ്ട്
ആബ്രിയ എന്ന യുവതിയാണ് കാഴ്ചവൈകല്യമുള്ള മകൾ ആരുടെയും സഹായമില്ലാതെ ബസിലേക്ക് കയറുന്ന കാഴ്ച വിഡിയോയായി പകർത്തി പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ മകൾക്ക് കാഴ്ച വൈകല്യമുണ്ട്. ഇന്നാണ് അവൾ തനിയെ സ്കൂൾ ബസിലേക്ക് പോയത്. അവളെയോർത്ത് ഞാൻ അഭിമാനിക്കുന്നു’ എന്നാണ് അവർ കുറിച്ചത്. ടിക് ടോക്കിലൂടെയാണ് വിഡിയോ ശ്രദ്ധനേടിയത്.
Story highlights- visually impaired girl gets on the school bus on her own for the first time