മാലിന്യം പെറുക്കി യുവതി സമ്പാദിക്കുന്നത് ആഴ്ചയിൽ 70,000 ത്തോളം രൂപ

September 1, 2021

‘മാലിന്യം പെറുക്കി യുവതി സമ്പാദിക്കുന്നത് ആഴ്ചയിൽ 70000 ത്തോളം രൂപ’. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. ടിഫാനി ഷെറി എന്ന യുവതിയാണ് ആഴ്ചയിൽ 73,000 ത്തോളം രൂപ വലിച്ചെറിയുന്ന മാലിന്യത്തിൽ നിന്നും ശേഖരിക്കുന്നത്. ടിഫാനിയുടെ ഇൻസ്റ്റഗ്രാം പജിലൂടെയാണ് ഉപേക്ഷിക്കുന്ന മാലിന്യങ്ങളിൽ നിന്നും പണം സമ്പാദിക്കുന്ന രീതിയെക്കുറിച്ച് ടിഫാനി പങ്കുവെച്ചത്. 32 വയസുകാരിയായ ടിഫാനിയ്ക്ക് നാല് മക്കൾ ഉണ്ട്. കുടുംബത്തിന്റെ ചിലവിന് വേണ്ടിയാണ് കാന്റീൻ ജീവനക്കാരിയായ ടിഫാനി ആ ജോലി ഉപേക്ഷിച്ച് മാലിന്യം പെറുക്കുന്ന ജോലി ഏറ്റെടുത്തത്. ഇതിൽ നിന്നും കൂടുതൽ വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ മുഴുവൻ സമയവും ഈ ജോലി ചെയ്യാൻ ടിഫാനി തീരുമാനിക്കുകയായിരുന്നു.

മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും അവർ വിലപിടിപ്പുള്ള പല വസ്തുക്കളും കണ്ടെത്തി അവ വിറ്റാണ് ടിഫാനി പണം സമ്പാദിക്കുന്നത്. 2017 മുതലാണ് വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നും പണം സമ്പാദിക്കാമെന്ന് ടിഫാനി തിരിച്ചറിയുന്നത്. മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും പണം സമ്പാദിച്ചാണ് ടിഫാനിയും ഭർത്താവും വീട്ടിലേക്കാവശ്യമായ സാധനങ്ങൾ അടക്കം വാങ്ങികൊണ്ടിരുന്നത്. ടിഫാനിയ്ക്ക് പിന്തുണയുമായി ഇപ്പോൾ ഭർത്താവും കൂടെയുണ്ട്.

Read also: ദിവസവും കാണാൻ എത്തുന്നത് നിരവധി തത്തകൾ; ലോക്ക്ഡൗൺ കാലത്തെ കൗതുക സൗഹൃദം, വിഡിയോ

മാലിന്യം തിരയുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാൻ തുടങ്ങിയതോടെ നിരവധിപ്പേരാണ് ടിഫാനിയ്ക്ക് പിന്തുണയുമായി എത്തുന്നത്. രണ്ട് മില്യണിലധികം ഫോളോവേഴ്‌സ് ഉള്ള ഡംപ്‌സ്റ്റെർഡൈവിംഗ്മാമാ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടും ടിഫാനിയ്ക്ക് ഉണ്ട്.

Story highlights: woman earns money from collecting waste