ദേ ഇവരാണ് അല്ലു അര്ജുന് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് റീമേക്ക് ഒരുക്കിയ ചെറുപ്പക്കാര്‍; വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

സിനിമകള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പല സിനികളിലേയും രംഗങ്ങള്‍ പുനഃരാവിഷ്കരിക്കുന്നവരുമുണ്ട് നമുക്കിടയില്‍ ഏറെ. ഇത്തരത്തിലുള്ള സൃഷ്ടികള്‍ വളരെ വേഗത്തിലാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുള്ളതും. സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ അയന് എന്ന ചിത്രത്തിലെ ഗാന രംഗം പുനഃരാവിഷ്കരിച്ച് തിരുവനന്തപുരം ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാര് കൈയടി നേടിയതും ഈയടുത്താണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അല്ലു അര്ജുന് ചിത്രത്തിലെ രംഗങ്ങള്‍ക്ക് പുനഃരാവിഷ്കരണം നല്കി മറ്റ് ചില യുവാക്കളും ശ്രദ്ധ നേടി.
ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ തെരഞ്ഞവരും ഏറെയാണ്. അല്ലു അര്ജുന് നായകനായെത്തിയ റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളാണ് മലപ്പുറത്തെ മിടുക്കന്മാര് ചേര്‍ന്ന് ഗംഭീരമാക്കിയത്. ഏറെ സങ്കീര്‍ണത നിറഞ്ഞ സീനുകള്‍ വരെ ക്രിയാത്മകതയോടെ ഈ ചെറുപ്പക്കാര്‍ ഹിറ്റാക്കി. വിഡിയോ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായതും.
Read more: ആദ്യം കണ്ടത് തിങ്കളാഴ്ച…. വൈറലായ ആഴ്ചപ്പാട്ടിന് പിന്നിലെ പാട്ടുകാരന് ദേ ഇവിടെയുണ്ട്
യഥാര്‍ത്ഥ സിനിമയിലെ ക്യാമറാ ആങ്കിളുകളും കോസ്റ്റിയൂമും വരെ ഇവര്‍ അതേപടി പകര്‍ത്തിയിരിക്കുന്നു. അഭിനയത്തിന്റേയും ഭാവപ്രകടനത്തിന്റേയും കാര്യത്തിലും തെല്ലും വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ഷാന്റോ എന്നാണ് അല്ലു അര്‍ജുന്റെ ഡ്യൂപ്പായി എത്തിയ മിടുക്കന്റെ പേര്. രൂപത്തിലും അല്ലു അര്‍ജുനോട് സാദൃശ്യമുണ്ട് എന്നതും കൗതുകം നിറയ്ക്കുന്നു.
സല്മാന് എന്ന ചെറുപ്പക്കാരനാണ് ഇത്തരത്തില്‍ വിഡിയോ സംവിധാനം ചെയ്തത്. പണി പൂര്‍ത്തിയാക്കാത്ത ഒരു കെട്ടിടം യുവാക്കള്‍ ചേര്‍ന്ന് റോമിയോ ജൂലിയറ്റ് എന്ന സിനിമയിലെ ലൊക്കേഷന്‍ പോലെ മാറ്റം വരുത്തുകയായിരുന്നു. പതിനായിരം രൂപയാണ് വിഡിയോ നിര്മിയ്ക്കാന് ചെലവായത്. എന്തായാലും വിഡിയോ സൈബര്‍ ഇടങ്ങളില്‍ ഹിറ്റായതോടെ നിരവധിപ്പേര്‍ ഈ മിടുക്കന്മാരെ അഭിനന്ദിച്ചുകൊണ്ടും രംഗത്തെത്തുന്നു.
Story highlights: Youngsters Recreates Allu Arjun’s Movie Scene