42 ദിവസങ്ങള്‍ക്കൊണ്ട് 10000 കിലോമീറ്റര്‍ പറന്ന പക്ഷി
പ്രപഞ്ചത്തില്‍ വിസ്മയങ്ങള്‍ ഏറെയാണ്. പക്ഷികളും മൃഗങ്ങളും പ്രകൃതിയുമെല്ലാം പലപ്പോഴും നമ്മെ അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു. 42 ദിവസങ്ങള്‍ക്കൊണ്ട് പതിനായിരത്തിലധികം കിലോമീറ്ററുകള്‍ താണ്ടിയ ഒരു ഭീമന് പക്ഷിയുടെ വിശേഷങ്ങളും കൗതുകം നിറയ്ക്കുകയാണ്.
ഒരു ഫാല്‍ക്കണ്‍ കഴുകന് ആണ് ഇത്തരത്തില്‍ പതിനായിരക്കണക്കിന് കിലോമീറ്റര്‍ താണ്ടിയത്. 42 ദിവസങ്ങള്‍ക്കൊണ്ടാണ് ഇത്രയേറെ ദൂരം പക്ഷി പറന്നത്. ഈ പറക്കലിലൂടെ ദക്ഷിണാഫ്രിക്കയില്‍ നിന്നും യൂറോപ്പ് വരെ എത്തുകയും ചെയ്തു ഫാല്‍ക്കണ്‍ ഈഗിള്‍. സമൂഹമാധ്യമങ്ങളിലും ഭീമന് പക്ഷിയുടെ പറക്കല്‍ വിശേഷങ്ങള്‍ വൈറലാണ്.
Read more: ഏത് ഭാഷയിലുള്ള പാട്ടും മലയാളത്തില്‍ പാടുന്ന രസികന്‍ ഗായകനായി ബിനു അടിമാലിയുടെ പകര്‍ന്നാട്ടം: വിഡിയോ
പക്ഷിയുടെ ശരീരത്തില്‍ പ്രത്യേക സാറ്റ്ലൈറ്റ് ട്രാക്കിങ് സംവിധാനം ഘടിപ്പിച്ചിരുന്നു. ഈ സംവിധാനത്തിന്റെ സഹായാത്താലാണ് പക്ഷിയുടെ പറക്കലിന്റെ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടത്. 230 കിലോമീറ്റര്‍ വേഗതയിലാണ് ഫാല്‍ക്കണ്‍ കഴുകന് പറന്നത്. നേര് രേഖയിലായിരുന്നു സഞ്ചാരം എന്നതും കൗതുകം നിറയ്ക്കുന്നു.
A falcon 🦅 was recently tracked migrating from South Africa all the way to Finland. In 42 days she flew over 10,000 km in almost straight lines, at speeds of the 230 km/day. pic.twitter.com/N1HJl2UnYr
— Latest in Engineering (@latestengineer) October 10, 2021
Story highlights: A Falcon Eagle Was Tracked Migrating From South Africa To Finland