ഇനി സ്ക്രീനിൽ മാത്രമല്ല, ജീവിതത്തിലും തരംഗമാകാൻ ‘സ്ക്വിഡ് ഗെയിം’; അബുദാബിയിലൊരുങ്ങുന്ന ഗെയിമിന്റെ പ്രത്യേകതകൾ
ഏതാനും നാളുകളായി സീരിസ് പ്രേമികളുടെ ചർച്ചകളിൽ നിറയുന്ന കൊറിയൻ സർവൈവൽ ഡ്രാമ സീരിസ് ആണ് ‘സ്ക്വിഡ് ഗെയിം’. ഭീമമായ കടബാധ്യതയുള്ള 456 ആളുകൾ 45.6 ബില്യൺ ഡോളർ സമ്മാനതുകയ്ക്കായി കുട്ടികളുടെ ഗെയിമുകൾ കളിക്കാൻ എത്തുന്ന ഒരു ടൂർണമെന്റാണ് സീരിസിന്റെ പ്രമേയം. സമ്മാനത്തിലേക്കുള്ള മത്സരങ്ങൾക്കിടയിൽ ഒരു റൗണ്ട് പരാജയപ്പെട്ടാൽ മാരകമായ ഫലങ്ങളാണ് അനുഭവിക്കേണ്ടത്. ഇൻസ്റ്റാഗ്രാം റീൽസിലും സ്ക്വിഡ് ഗെയിം തരംഗമാകുകയാണ്.
ഇപ്പോഴിതാ,യുഎഇ-യിൽ ഒരു യഥാർത്ഥ സ്ക്വിഡ് ഗെയിം ആരംഭിക്കുകയാണ്. സ്ക്രീനിൽ വളരെ അപകടങ്ങൾ നിറഞ്ഞതാണെകിലും യഥാർത്ഥത്തിൽ അങ്ങനെയല്ല. ഒരു യഥാർത്ഥ ‘സ്ക്വിഡ് ഗെയിം’ അനുഭവിക്കാൻ അവസരം എന്ന രീതിയിലാണ് യുഎഇയിലെ കൊറിയൻ കൾച്ചറൽ സെന്റർ ഈ ഗെയിം ഒരുക്കിയിരിക്കുന്നത്. രണ്ട് ടീമുകൾക്കായി സീരിസിൽ കാണുന്ന ഗെയിമുകളുടെ യഥാർത്ഥ പതിപ്പാണ് ഇവിടെ ഒരുങ്ങുന്നത്.
എന്തായാലും സീരിസിലെ പോലെ ഭീമമായ തുകയൊന്നും സമ്മാനമായി ലഭിക്കില്ല കേട്ടോ. പകരം, ഓരോ വിജയിക്കും ട്രാക്ക് സ്യൂട്ടുകൾ സമ്മാനമായി നൽകും. മത്സരങ്ങൾ രണ്ട് സെഷനുകളിലായാണ് ടൂർണമെന്റ് നടക്കുന്നത്. ഒരു മത്സരാർത്ഥി പുറത്തായാലും അയാൾക്ക് ബാക്കി ഗെയിമുകൾ വശങ്ങളിൽനിന്നും നിന്ന് കാണാൻ സാധിക്കും.
Story highlights- A real-life ‘Squid Game