13 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയത് 270 മാരത്തണുകൾ; പാർക്കിൻസൺസ് രോഗാവസ്ഥയെ തോല്പിച്ച് ഇനി എവറസ്റ്റ് കീഴടക്കാൻ 49-കാരൻ
പരിമിതികളെ വിജയങ്ങളാക്കി തീർക്കുന്നവർ എന്നും മാതൃകയാണ്. ചിലപ്പോൾ മറ്റുള്ളവരിൽ അത്ഭുതം സൃഷ്ടിക്കാനും അങ്ങനെയുള്ളവർക്ക് കഴിയും. അങ്ങനെയൊരു വ്യക്തിയാണ് അലക്സ് ഫ്ലിൻ. ഇപ്പോൾ 49 വയസ്സുള്ള അലക്സ് ഫ്ലിന്ന് 13 വർഷം മുമ്പ് പാർക്കിൻസൺസ് രോഗം കണ്ടെത്തിയിരുന്നു. എന്നാൽ അലക്സിനെ തടയാൻ രോഗത്തിന് സാധിച്ചില്ല.
ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഓട്ടമത്സരങ്ങളിൽ മുതൽ കഠിനമായ ഭൂപ്രദേശങ്ങളിലൂടെയുള്ള ട്രെക്കിംഗ് വരെ അദ്ദേഹം ചെയ്തു. ലോക്ക്ഡൗൺ സമയത്ത് പോലും അലക്സ് സ്വപ്നങ്ങൾക്ക് പിന്നാലെയുള്ള യാത്രയിലായിരുന്നു.
Read More: അമിതവണ്ണം കുറയ്ക്കാന്‍ വ്യായമത്തിനൊപ്പം ശീലമാക്കാം ഈ ഇഞ്ചിപാനിയങ്ങളും
2009-ൽ തന്റെ സാഹസിക ജീവിതം ആരംഭിച്ച ശേഷം കഴിഞ്ഞ വർഷം അദ്ദേഹം 270-ാമത് മാരത്തോൺ പൂർത്തിയാക്കി. ഇപ്പോൾ എവറസ്റ്റിന്റെ നെറുകയിൽ എത്താനുള്ള ല്സക്ഷ്യത്തിലാണ് അലക്സ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ പാർക്കിൻസൺസ് വ്യക്തിയായി മാറുകയെന്നതാണ് അലക്സിന്റെ ലക്ഷ്യം.
Story highlights- alex flynn aims to become first man with Parkinson’s to climb Everest