കീബോർഡ് തലതിരിച്ച്, കണ്ണുകെട്ടി വായിച്ച് ഒപ്പം പാട്ടും പാടി ഒരു മിടുക്കി- കൈയടി നേടിയ പ്രകടനം
വൈവിധ്യമാർന്ന കഴിവുകളാൽ ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ ആളുകൾ സമൂഹത്തിലുണ്ട്. പലരും സാധാരണ കഴിവുകളെ പരിശീലനത്തിലൂടെ വ്യത്യസ്തമാക്കുന്നവരാണ്. അങ്ങനെയൊരാളാണ് കണ്ണൂർ സ്വദേശിനി അമലയും. ഡിഗ്രി വിദ്യാർത്ഥിനിയായ അമല ഒട്ടേറെ കാര്യങ്ങൾ ഒന്നിച്ച് ചെയ്യുന്നതിലൂടെയാണ് ശ്രദ്ധനേടിയത്.
കീബോർഡ് അനായാസം വായിക്കുന്ന അമല അതിലൊരു വ്യത്യസ്തത കൊണ്ടുവന്നു. തലതിരിച്ചു വായിക്കുക എന്നത്. അതിനൊപ്പം കണ്ണുകെട്ടി വായിച്ചാലോ? അതിനുപുറമെ പാട്ടും പാടുന്നുണ്ട് അമല. ഒരുപാട് കഷ്ടപ്പാടും പരിശ്രമവും ഇതിനു പിന്നിൽ ഉണ്ടായിരുന്നു എന്നു അമല പറയുന്നു.
Read More: ‘പിഷുവല്ല, അച്ഛാ എന്ന് വിളിക്കടാ’- ചിരിപടർത്തി മഞ്ജു വാര്യർ പങ്കുവെച്ച വിഡിയോ
മുൻപ്, കീബോർഡ് സാധാരണ രീതിയിൽവെച്ച് കണ്ണുകെട്ടി പാട്ടുപാടുന്ന രീതിയായിരുന്നു അമല സ്വീകരിച്ചിരുന്നത്. അച്ഛന്റെ നിർദേശപ്രകാരമാണ് തലതിരിച്ച് വെച്ച് പരിശ്രമിച്ചുനോക്കിയത്. നമസ്കാരം ഫ്ളവേഴ്സ് എന്ന പരിപാടിയിലാണ് അമലയുടെ കഴിവ് ലോകം അറിഞ്ഞത്.
Story highlights- amazingly talented girl amala