ബ്രഷ്; ഒരു തേപ്പുകഥപറയാൻ ആന്റണി വർഗീസ്
അങ്കമാലി ഡയറീസ് എന്ന ആദ്യചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ താരമാണ് ആന്റണി വർഗീസ്. താരം കഥയെഴുതുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ബ്രഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു തേപ്പ് കഥ എന്ന ടാഗ് ലൈനോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ആൽബി പോൾ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്നാണ് കാഴ്ചക്കാരിലേക്ക് എത്തിക്കുന്നത്. ആന്റണി തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
അതേസമയം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണി വർഗീസും ഒന്നിക്കുന്ന അജഗജാന്തരം ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആന്റണി പ്രധാന കഥാപാത്രമായി എത്തുന്ന മറ്റൊരു ചിത്രമാണ് ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’. നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്. ഫുട്ബോള്‍ കളി പ്രേമേയമാക്കിയാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ഒരുങ്ങുന്നത്.
Read also: ‘കൺജറിംഗ്’ സിനിമയ്ക്ക് പ്രചോദനമായ പ്രേതഭവനം വിൽപ്പനയ്ക്ക്- വൻതുക മുടക്കി സ്വന്തമാക്കാൻ ആളുകൾ
അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളാണ് ഇതുവരെ ആന്റണിയുടേതായി പ്രേക്ഷകരിലേക്ക് എത്തിയത്. മൂന്ന് ചിത്രങ്ങൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾക്കായി വാനോളം പ്രതീക്ഷയിലാണ് സിനിമാലോകം.
Story highlights: antony varghese brush-oru thepu kadha