അനുരാധക്ക് കേക്കിൽ ഒരു രസികൻ പണി ഒളിപ്പിച്ച് പാട്ടുവേദി- ചിരി വിഡിയോ
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പാട്ടുവിസ്മയം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. നിഷ്കളങ്കത നിറഞ്ഞ കുട്ടിവര്‍ത്തമാനങ്ങളും കുരുന്ന് ഗായക പ്രതിഭകളുടെ അതിഗംഭീരമായ ആലാപന മികവുമൊക്കെയാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ പ്രധാന ആകര്‍ഷണം.
കുട്ടിപ്പാട്ടുകാര്‍ക്കൊപ്പം വിധികര്‍ത്താക്കളും രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വിധികർത്താക്കളിൽ ഒരാളായ അനുരാധയ്ക്ക് പാട്ടുവേദി ഒരു രസികൻ പണി നൽകിയിരിക്കുകയാണ്. ബലൂണിന് മുകളിൽ കേക്കിന്റെ അലങ്കാരങ്ങൾ നൽകി വേദിയിലെത്തിച്ചു. ബംഗാളി ഗാനമൊക്കെ പാടി എല്ലാരേയും സന്തോഷിപ്പിച്ച അനുരാധയ്ക്ക് ഒരു സമ്മാനം എന്നാണ് കേക്ക് കണ്ട് അമ്പരന്ന അനുരാധയ്ക്ക് എം ജി ശ്രീകുമാർ നൽകിയ വിശദീകരണം.
Read More:‘പ്രേമ’മല്ല, ഇനി ‘പ്രേമതീരം’- മലയാളത്തിൽ റിലീസിന് ഒരുങ്ങി സായ് പല്ലവിയുടെ തെലുങ്ക് ചിത്രം; ട്രെയ്ലർ
സന്തോഷത്തോടെ അനുരാധ കേക്ക് മുറിച്ചതും ബലൂൺ പൊട്ടി. പിന്നീട് വേദിയിലുയർന്നത് കൂട്ടച്ചിരിയാണ്. രസകരമായ വിഡിയോ ഇൻസ്റ്റാഗ്രാം റീൽസിലൂടെ ശ്രദ്ധനേടുകയാണ്. തെന്നിന്ത്യൻ സിനിമയിലെ പ്രസിദ്ധ പിന്നണി ഗായികയാണ് അനുരാധ ശ്രീറാം. വേറിട്ട ശബ്ദത്തിലൂടെ മലയാളികൾക്ക് അനുരാധ സുപരിചിതയാണെങ്കിലും ടോപ് സിംഗർ വേദിയാണ് അനുരാധയെ കൂടുതൽ ജനപ്രിയയാക്കിയത്. കുട്ടികൾക്കൊപ്പം ആടിയും പാടിയും കുസൃതി പങ്കുവെച്ചും സജീവമാണ് അനുരാധ.
Story highlights- anuradha sreeram prank video