ജനപ്രിയ ചിത്രമായി സച്ചിയുടെ ‘അയ്യപ്പനും കോശിയും’
കാലയവനികയ്ക്ക് പിന്നിൽ മറയുന്നതിന് മുൻപ് സംവിധായകൻ സച്ചി മലയാളികൾക്ക് നൽകിയ അതിശ്രേഷ്ഠമായ ഒന്നാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം. കേരള സംസ്ഥാന സർക്കാർ പുരസ്കാരവും ചിത്രം നേടി. ജനപ്രിയമായ ചിത്രത്തിനുള്ള പുരസ്കാരമാണ് അയ്യപ്പനും കോശിയും എന്ന ചിത്രം സ്വന്തമാക്കിയത്.
ബിജു മേനോനും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഓരോ രംഗങ്ങളും കാഴ്ചക്കാരുടെ ഹൃദയത്തിന്റെ അകത്തളങ്ങളിൽ ഇടം നേടി. ഒരു കാലവർഷപ്പെയ്ത്തിലും ഒഴുകിപോകാത്തത്ര ഉറപ്പുണ്ട് ചില രംഗങ്ങൾക്ക്. പുരസ്കാര നേട്ടം സ്വന്തമാക്കിയതോടെ സച്ചി എന്ന അതുല്യ കലാകാരൻറെ ഓർമകൾ വീണ്ടും തെളിയുകയാണ് മലയാള ചലച്ചിത്ര ലോകത്ത്.
Read more: സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒറ്റ നോട്ടത്തില്‍
ചിത്രത്തിൽ വില്ലൻ സ്വഭാവമുള്ള കോശി കുര്യൻ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂർണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇൻസ്പെക്ടർ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിൽ ബിജു മേനോൻ എത്തിയത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തിൽ ബിജു മേനോൻ കാഴ്ചവെച്ചതും. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമാണം.
Story highlights: Ayyappanum Koshiyum Kerala State Film Awards