ജല്ലിക്കട്ട് ഇനി കന്നഡയില്‍ പ്രേക്ഷകരിലേക്ക്; ശ്രദ്ധ നേടി ട്രെയ്‌ലര്‍

October 10, 2021
Bhakshakaru (Jallikattu) Kannada Trailer

കെട്ടുപൊട്ടിച്ചോടിയ ഒരു പോത്തിന് പിന്നാലെ പ്രേക്ഷകരെ ഒന്നാകെ ഓടിച്ച സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. ഓസ്‌കര്‍ നോമിഷേന്‍ നേടിയ ചിത്രത്തിന് മികച്ച സ്വീകാര്യതയും ചലച്ചിത്ര ലോകത്ത് നിന്നും ലഭിച്ചിരുന്നു. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ജല്ലിക്കട്ട് ശ്രദ്ധ നേടി. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും മികച്ച പ്രശംസകളും പുരസ്‌കാരങ്ങളും ജല്ലിക്കട്ട് എന്ന ചലച്ചിത്രം സ്വന്തമാക്കിയിരുന്നു.

ചിത്രം കന്നഡയിലേയ്ക്ക് മൊഴിമാറ്റം വരുത്തുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് കന്നഡ മൊഴിമാറ്റ പതിപ്പിന്റെ ട്രെയ്‌ലര്‍. ഭക്ഷകരു എന്നാണ് കന്നഡ പതിപ്പിന്റെ പേര്. ആമസോണ്‍ പ്രൈമിലൂടെയാണ് കന്നഡ പതിപ്പ് സ്ട്രീം ചെയ്യുക.

Read more: കേന്ദ്ര കഥാപാത്രങ്ങളായി രജനികാന്തും നയന്‍താരയും; ശ്രദ്ധ നേടി ‘അണ്ണാത്തെ’യിലെ ഗാനം

അങ്കമാലി ഡയറീസ്, ഈ.മാ.യൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രമാണ് ജല്ലിക്കട്ട്. ആന്റണി വര്‍ഗീസ് ആണ് ചിത്രത്തില്‍ നായകനായെത്തിയത്. മലയാള ചലച്ചിത്രലോകത്തിന് ഒരല്പം വിത്യസ്തതകള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ. നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ മികവോടെ അവതരിപ്പിച്ചിരിക്കുന്നത്. അതിസാഹസിക രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

Story highlights: Bhakshakaru (Jallikattu) Kannada Trailer