ഇത് കളർ ആകും ഉറപ്പ്; പൊട്ടിച്ചിരിപ്പിക്കാൻ ‘കളർ പടം’ വരുന്നു; ശ്രദ്ധനേടി ഷോർട്ട് ഫിലിം ടീസർ

October 20, 2021

ഏതാനും നിമിഷങ്ങളിൽ ഒരു കുഞ്ഞു ചിരിയനുഭവം. അതാണ് മലയാളത്തിന്റെ യുവ താരങ്ങളായ അശ്വിൻ ജോസും, മമിത ബൈജുവും ഒരുമിക്കുന്ന ‘കളർ പടം’ സമ്മാനിക്കാനൊരുങ്ങുന്നത്. ഒരു ഫാമിലി കോമഡി എൻ്റർടെയ്നർ ഷോർട്ട് ഫിലിമാണ് ‘കളർ പടം’. ഷോർട്ട് ഫിലിമിന്റെ ടീസർ ഇപ്പോൾ ശ്രദ്ധനേടുകയാണ്. പ്രശസ്ത സിനിമ താരങ്ങൾ തങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.

കോമഡിക്കും റൊമാൻസിനും ഒരുപോലെ പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത്ത് ആണ്. നഹാസിന്റെ തന്നെ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ റൊമാന്റിക്കൽ ഷോർട്ട് ഫിലിം ’14 days of love’ വലിയ ഹിറ്റ്‌ ആയിരുന്നു. യൂട്യൂബിൽ 12 മില്യൺ കാഴ്ചക്കാരുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ആഘോഷത്തിനിടയിലാണ് മറ്റൊരു എൻ്റർടെയ്നറുമായി യുവ സംവിധായകൻ വീണ്ടും എത്തുന്നത്.

പ്രശസ്ത ചലച്ചിത്ര സംവിധായകനും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനുമായ ബേസിൽ ജോസഫിന്റെ ഒപ്പം സംവിധാന സഹായിയായി പ്രവർത്തിച്ച ആളാണ് നഹാസ് ഹിദായത്ത്. മലയാളികളുടെ പ്രിയ താരം വിനീത് ശ്രീനിവാസൻ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണുപ്രസാദ് ആണ്. മ്യൂസിക് ഒരുക്കിയിരിക്കുന്നത് ജോയൽ ജോൺസാണ്. ടിറ്റോ പി തങ്കച്ചൻ വരികൾ രചിച്ചിരിക്കുന്നു. എഡിറ്റർ – അജ്മൽ സാബു,ഡി ഐ -ഡോൺ ബി ജോൺസ്. നിർമാണരംഗത്തേക്ക് ചുവടുവയ്ക്കുന്ന ബ്ലോക്‌ബസ്റ്റർ ഫിലിംസിന്റെ ആദ്യ ഡിജിറ്റൽ നിർമ്മാണ സംരംഭം ആണ് ഈ ചിത്രം. അശ്വിനെയും മമിതയെയും കൂടാതെ മറ്റു സിനിമ താരങ്ങളായ മിഥുൻ വേണുഗോപാൽ, അഞ്ചു മേരി തോമസ് പ്രണവ്, അനിൽ നാരായണൻ, റിഗിൽ, ജോർഡി പൂഞ്ഞാർ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.

Read More: ലോകം ചുറ്റുന്ന ഒരു വയസുകാരൻ ഇൻഫ്ലുവൻസർ- സമ്പാദിക്കുന്നത് പ്രതിമാസം 75,000 രൂപ!

ചിത്രം അടുത്ത ആഴ്ച ബ്ലോക്ക്ബസ്റ്റർ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ മലയാളത്തിലെ മുൻനിര താരങ്ങൾ റിലീസ് ചെയ്യുന്നതാണ്. ‘കളർ പടം’ എന്ന ഷോർട്ട് ഫിലിമിന്റെ പി ആർ ഒ ആതിര ദിൽജിത്ത് ആണ്.

Story highlights-colour padam short film teaser