25,000 ബിസ്കറ്റുകൾ ഉപയോഗിച്ച് 24 അടി വലിപ്പമുള്ള തെയ്യത്തിന്റെ മുഖരൂപം ഒരുക്കി ഡാവിഞ്ചി സുരേഷ്
മലയാളികൾക്ക് സുപരിചിതനായ കലാകാരനാണ് ഡാവിഞ്ചി സുരേഷ്. അമ്പരപ്പിക്കുന്ന കലാസൃഷ്ടികളിലൂടെ എന്നും വേറിട്ടു നിൽക്കുന്ന ഡാവിഞ്ചി സുരേഷ് ഇപ്പോഴിതാ, 24 അടി വലിപ്പമുള്ള തെയ്യത്തിന്റെ മുഖരൂപം ഒരുക്കിയിരിക്കുകയാണ്. പതിനഞ്ചു മണിക്കൂറെടുത്ത് ഡാവിഞ്ചി സുരേഷ് പൂർത്തിയാക്കിയ ഈ മുഖരൂപത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. ഇത് ആയിരക്കണക്കിന് ബിസ്കറ്റുകൾ ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.
വടക്കൻ മലബാറിന്റെ തനത് കലാരൂപമാണ് തെയ്യം. കണ്ണൂരിലെ ഒരു ബേക്കറിയുടെ ഹാളിൽ ഹാളിനു നടുവിൽ ക്രമീകരിച്ചിരിക്കുന്ന നിരവധി മേശകൾക്ക് മുകളിലാണ് ഇത് ഒരുക്കിയത്. തെയ്യത്തിന്റെ മുഖരൂപം നിർമിക്കാൻ വിവിധ വലുപ്പത്തിലും നിറത്തിലും ആകൃതിയിലുമായി ആകെ 25,000 ബിസ്കറ്റുകൾ ഉപയോഗിച്ചു.
ഡാവിഞ്ചി സുരേഷിന്റെ 79 -ാമത്തെ കാലസൃഷ്ടിയാണ് ഇത്. ഇങ്ങനെ കലയെ വ്യത്യസ്തമാക്കാൻ എപ്പോഴും അദ്ദേഹം ശ്രമിക്കാറുണ്ട്. ‘ബേക്ക് സ്റ്റോറി’ എന്ന ബേക്കറിയിലാണ്ഈ മുഖരൂപം ഒരുക്കിയിരിക്കുന്നത്. ഈ കലാസൃഷ്ടിക്ക് 24 അടി നീളമുണ്ട്. ബേക്കറിയിലെ നിരവധി ആളുകൾ ചേർന്നാണ് തയ്യാറാക്കിയത്. ‘ബേക്ക് സ്റ്റോറി’ ബേക്കറിയുടെ ഷെഫ് മുഹമ്മദ് റഷീദ് ആണ് ഡാവിഞ്ചി സുരേഷിനെ ഈ കലാസൃഷ്ടി ഒരുക്കാൻക്ഷണിച്ചത്.
Story highlights- ‘DaVinci’ Suresh created an art piece using biscuits