900 വർഷം പഴക്കമുള്ള വാൾ കടലിനടിയിൽ നിന്നും കണ്ടെടുത്ത് ഡൈവർ- വിഡിയോ
കടലൊരു അത്ഭുത ലോകമാണ്. ഒളിഞ്ഞിരിക്കുന്ന ജൈവ വൈവിധ്യത്തിനൊപ്പം വർഷങ്ങൾക്ക് മുൻപ് വിസ്‌മൃതിയിലേക്ക് മറഞ്ഞ അമൂല്യ വസ്തുക്കളുടെ ശേഖരവും ആഴക്കടലിൽ കാണാൻ സാധിക്കും. ഇപ്പോഴിതാ, 900 വർഷം പഴക്കമുള്ള ഒരു വാൾ കടലിനടിയിൽ നിന്നും ലഭിച്ചിരിക്കുകയാണ്.
കുരിശു യുദ്ധക്കാരന്റെ ആയുധമെന്ന് പറയപ്പെടുന്ന 900 വർഷം പഴക്കമുള്ള വാളാണ് മെഡിറ്ററേനിയൻ കടലിന്റെ അടിയിൽ നിന്ന് ഇസ്രായേലിൽ നിന്നുള്ള ഒരു മുങ്ങൽ വിദഗ്ദ്ധൻ കണ്ടെത്തിയത്.കടലിന്റെ അടിയിൽ കിടക്കുന്ന വാൾ ആദ്യം കണ്ടപ്പോൾ ക്യാമറയിൽ പകർത്തുകയായിരുന്നു അദ്ദേഹം.
Read More: മിയക്കുട്ടിക്ക് ഒരു ക്യൂട്ട് പിറന്നാൾ സമ്മാനം- മിയയുടെ ഗാനത്തിന് ചുവടുവെച്ച് മേഘ്‌ന; വിഡിയോ
ആയുധത്തിനുപുറമെ, കടൽത്തീരത്ത് അദ്ദേഹം മറ്റ് പല പുരാതന വസ്തുക്കളും കണ്ടെത്തി. 130 സെന്റിമീറ്റർ നീളമുള്ള വാൾ സെറാമിക് ശകലങ്ങളുമൊക്കെയായി നിറഞ്ഞ സ്ഥിതിയിലാണ് ലഭിച്ചത്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഇത് കുറഞ്ഞത് 900 വർഷം പഴക്കമുള്ള ഒരു യഥാർത്ഥ കുരിശുയുദ്ധ വാളാണ്.ഇസ്രായേൽ പുരാവസ്തു അതോറിറ്റിക്ക് കൈമാറിയ ശേഷമാണ് വാൾ പരിശോധിച്ചത്.
Story highlights- Diver pulls out 900-year-old sword from sea