കൊച്ചി ഇൻഫോപാർക്കിൽ മെഡിക്കൽ- എഞ്ചിനിയറിംഗ് എൻട്രൻസ് പരിശീലന ക്ലാസുകൾ ആരംഭിച്ച് Emaster
വിദ്യാഭ്യാസ മേഖലയിൽ അനുദിനം കടുത്ത മത്സരങ്ങളാണ് നടക്കുന്നത്. പഠനത്തിൽ മികവ് പുലർത്താൻ പലപ്പോഴും വിദ്യാർത്ഥികൾക്ക് ഈ മത്സരങ്ങൾക്കിടയിൽ സാധിക്കാറില്ല. ഈ സാഹചര്യത്തിൽ Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ് വിദ്യാർത്ഥികൾക്ക് നൽകുന്ന മാർഗനിർദേശങ്ങളും ക്ലാസ്സുകളും എത്രത്തോളം ഫലപ്രദമായിരുന്നു എന്നത് എടുത്തുപറയേണ്ടതാണ്. എന്നാൽ, സ്കൂളുകൾക്ക് പുറമെ ഉപരിപഠനത്തിന് തയ്യാറെടുക്കുന്നവർക്കും ഇത്തരത്തിൽ മാർഗനിർദേശങ്ങളും വിദഗ്ധ പരിശീലനവും നൽകാനൊരുങ്ങുകയാണ് Emaster. സ്കൂൾ വിദ്യാഭ്യാസത്തിന് പുറമെ പുറമെ മെഡിക്കൽ- എഞ്ചിനിയറിംഗ് എൻട്രൻസ് പരിശീലന രംഗത്തേക്കും Emaster ചുവടുവച്ചുകഴിഞ്ഞു.
ഓരോ വർഷവും എൻട്രൻസ് പരീക്ഷയുടെ രീതികൾ മാറാറുണ്ട്. ഒരേ പാറ്റേണിൽ പഠിച്ചുപോരുന്നത് ഇനി മുന്നോട്ടുള്ള പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വെല്ലുവിളി സൃഷ്ടിക്കും. ഈ സാഹചര്യത്തിൽ Emaster ഒരുക്കുന്ന എൻട്രൻസ് കോച്ചിംഗ് ക്ലാസ് വളരെയധികം പ്രാധാന്യം അർഹിക്കുന്നു. ഓൺലൈനായി പഠിക്കുന്നതിന് പകരം നേരിട്ട് തന്നെ ക്ലാസുകൾ സജ്ജമാക്കിയിട്ടുള്ളതിനാൽ സംശയങ്ങൾ നേരിട്ടുതന്നെ ചോദിച്ച് ദുരീകരിക്കാനുള്ള സാധിക്കും.
കൊച്ചി ജിയോ ഇൻഫോപാർക്കിലാണ് Emaster എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചിരിക്കുന്നത്. മെഡിക്കൽ- എഞ്ചിനിയറിംഗ് എൻട്രൻസിന് തയ്യാറെടുക്കുന്നവർക്ക് ഫുൾ-ടൈം ക്ലാസ്സുകൾ Emaster ഒരുക്കിയിരിക്കുന്നു. ഏതു ജില്ലയിൽ നിന്നുമെത്തി പഠിക്കാനുള്ള സൗകര്യം Emaster തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.ആധുനിക സജ്ജീകരണങ്ങളുള്ള ക്ലാസ്റൂമുകളും മികച്ച അധ്യാപകരുമാണ് Emaster എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുതൽക്കൂട്ട്.
Read More: 88 വയസിലും പ്രാദേശിക ഫുട്ബോൾ ക്ലബ്ബിന്റെ ഗോൾകീപ്പർ; ഇതിഹാസമാണ് കാംസെൽ
എട്ടുമണിക്കൂർ ഡയറക്റ്റ് ക്ലാസ്സുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എൻട്രൻസ് കോച്ചിങ്ങുകളിൽ നിന്നും പലരെയും പിന്നോട്ട് വലിക്കുന്നത് ഭീമമായ ഫീസ് തുകയാണ്.എന്നാൽ, എല്ലാവർക്കും താങ്ങാനാവുന്ന മിതമായ നിരക്കാണ് Emaster ഈടാക്കുന്നത്. ഇതിനുപുറമെ, ഫീസ് അടയ്ക്കാനായി E M I സൗകര്യവുമുണ്ട്. ഇനി മെഡിക്കൽ- എഞ്ചിനിയറിംഗ് പ്രവേശനത്തിന് ഒരുങ്ങുന്നവർക്ക് Emaster മികവാർന്ന അധ്യാപനത്തിലൂടെ വിജയം സമ്മാനിക്കുമെന്ന് ഉറപ്പാണ്.
Story highlights- emaster entrance coaching