‘ഫ്ളവേഴ്സ് കിറ്റക്സ് മൈ സൂപ്പർ ബെഡ്റൂം’ ഫോട്ടോ കോണ്ടസ്റ്റിന്റെ ഭാഗമാകൂ; ഐഫോൺ സ്വന്തമാക്കാം

ചെറുതെങ്കിലും കിടപ്പുമുറി ഭംഗിയാക്കി വയ്ക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട് എല്ലാവരും. ഒരു വീട് വയ്ക്കുമ്പോൾ പോലും കിടപ്പുമുറി മനസ്സിനിണങ്ങിയ രീതിയിൽ ഒരുക്കാനാണ് എല്ലാവരുടെയും ആഗ്രഹം. പലപ്പോഴും സ്വന്തം മുറി കാണുമ്പോൾ സ്വയം തോന്നാറില്ലേ എത്ര മനോഹരം എന്ന്. എങ്കിൽ അങ്ങനെയുള്ള നിങ്ങളുടെ കിടപ്പുമുറിയുടെ ചിത്രം പങ്കുവയ്ക്കു, ആകർഷകമായ സമ്മാനം നേടാം.
ഫ്ളവേഴ്സ് ടി വി ഫേസ്ബുക്ക് പേജിൽ ആരംഭിച്ച ‘ഫ്ളവേഴ്സ് കിറ്റക്സ് മൈ സൂപ്പർ ബെഡ്റൂം’ ഫോട്ടോ കോണ്ടസ്റ്റിൽ പങ്കെടുക്കുന്നവർക്കാണ് നിരവധി സമ്മാനങ്ങൾ നേടാൻ അവസരം ഒരുങ്ങിയിരിക്കുന്നത്. നിങ്ങളുടെ മനോഹരമായ ബെഡ്റൂമിന്റെ ചിത്രം ക്യാമറയിൽ പകർത്തി ഫ്ളവേഴ്സ് ടി വി ഫേസ്ബുക്ക് പേജിലെ പോസ്റ്റിനു താഴെ കമന്റ്റ് ചെയ്യുക.
ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഐഫോണ്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ‘ഫ്ളവേഴ്സ് കിറ്റക്സ് മൈ സൂപ്പർ ബെഡ്റൂം’ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഇതിനുപുറമെ തെരഞ്ഞെടുക്കപ്പെടുന്ന നൂറുപേർക്ക് കിറ്റക്സ് നൽകുന്ന ഗിഫ്റ്റ് വൗച്ചറും സ്വന്തമാക്കാം. ഒക്ടോബർ 31 വരെയാണ് കോണ്ടസ്റ്റിന്റെ ഭാഗമാകാനുള്ള സമയം.
ചിത്രങ്ങൾ കമന്റ്റ് ചെയ്യേണ്ട ഫേസ്ബുക്ക് പേജ് ലിങ്ക് ഇതാ; FLOWERS T V
കൂടുതൽ വിവരങ്ങൾക്ക്- https://www.flowerstv.in/my-super-bedroom/
Story highlights- flowers kitex my super bedroom contest