അച്ഛന് പൈലറ്റായ വിമാനത്തില്‍ യാത്രക്കാരിയായി മകള്‍; ഹൃദ്യം ഈ ചിരി: വൈറല്‍ വിഡിയോ
സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍. വളരെ വേഗത്തിലാണ് ഇത്തരം ദൃശ്യങ്ങള്‍ വൈറല്‍ ആകുന്നത്.
ശ്രദ്ധ നേടുന്നതും ഹൃദ്യമായ ഒരു വിഡിയോ ആണ്. പൈലറ്റായ അച്ഛനോടൊപ്പം ആദ്യമായി വിമാന യാത്ര ചെയ്യുന്ന ഒരു മകളുടെ വിഡിയോ ആണിത്. കോക്പിറ്റില്‍ അച്ഛനെ കാണുമ്പോള്‍ മകളുടെ മുഖത്ത് വിടരുന്ന നിറചിരി ആരുടേയും ഉള്ള് നിറയ്ക്കും. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് ഹൃദ്യമായ ഈ വിഡിയോ പങ്കുവയ്ക്കുന്നത്.
Read more: ഏത് ഭാഷയിലുള്ള പാട്ടും മലയാളത്തില്‍ പാടുന്ന രസികന്‍ ഗായകനായി ബിനു അടിമാലിയുടെ പകര്‍ന്നാട്ടം: വിഡിയോ
ഷനായ മോട്ടിഹാര് എന്നാണ് ഈ കുട്ടിത്താരത്തിന്റെ പേര്. കോക്പിറ്റിന്റെ വാതില്ക്കല് നില്ക്കുന്ന പൈലറ്റിനെ പപ്പാ എന്ന് വിളിച്ച് കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നുണ്ട് ഈ മകള്‍. വിഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പും ഏറെ ഹൃദ്യമാണ്. ‘പപ്പയോടൊപ്പമുള്ള എന്റെ ആദ്യ വിമാനയാത്ര. പപ്പ എന്നെ ഡല്‍ഹിയിലേയ്ക്ക് പറപ്പിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ വിമാനയാത്രയാണ് ഇത്. പപ്പയെ ഞാന്‍ സ്നേഹിക്കുന്നു’ എന്നാണ് വിഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
Story highlights: Girl’s Excited Reaction After Seeing Pilot Dad On The Flight