24 മണിക്കൂറിനിടെ ഇന്ത്യയില്‍ 22,431 പുതിയ കൊവിഡ് രോഗികള്‍, 318 മരണവും

October 7, 2021
new Covid cases

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടിതുടങ്ങിയിട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല രാജ്യത്ത് കൊറോണ വൈറസ് വ്യാപനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 22,431 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,38,94,312 ആയി. രാജ്യത്തെ സജീവ രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. നിലവില്‍ ഇന്ത്യയുടെ വിവിധ ഇടങ്ങളിലായി 2,44,198 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 204 ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സജീവ രോഗികളുടെ കണക്കാണ് ഇത്.

Read more: 88 വയസിലും പ്രാദേശിക ഫുട്ബോൾ ക്ലബ്ബിന്റെ ഗോൾകീപ്പർ; ഇതിഹാസമാണ് കാംസെൽ

കഴിഞ്ഞ ഒരു ദിവസത്തിനിടെ 318 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 4,49,856 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്. 24,602 പേര്‍ ഇന്നലെ മാത്രം രാജ്യത്ത് കൊവിഡില്‍ നിന്നും മുക്തരായി. 97.95 ശതമാനമാണ് നിലവില്‍ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.

Story highlights: India reports 22,431 new Covid cases