ഒടുവിൽ സ്മൃതി മന്ദാനയും ചുവടുവെച്ചു; സോഷ്യലിടങ്ങളിൽ തരംഗമായി ക്രിക്കറ്റ് താരങ്ങളുടെ നൃത്തം
കരിയറിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാകാറുണ്ട് ക്രിക്കറ്റ് താരങ്ങൾ. വ്യക്തിപരമായ സന്തോഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, വനിതാ ക്രിക്കറ്റ് താരങ്ങളുടെ നൃത്ത വിഡിയോ ശ്രദ്ധനേടുകയാണ്.
സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് തുടങ്ങിയവരാണ് നൃത്തം ചെയ്യുന്നത്. രാധ യാദവ്, പൂനം യാദവ്, ഇന്ത്യൻ ടി 20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരും ഒപ്പമുണ്ട്. ഒരു വൈറൽ ഗാനത്തിനൊപ്പമാണ് ഇവർ നൃത്തം ചെയ്യുന്നത്. ഇൻ ദ ഗെറ്റോ എന്ന ഗാനത്തിനാണ് ഇവർ ചുവടുവയ്ക്കുന്നത്.
Read More: കേരളത്തിൽ തിയേറ്ററുകൾ സജീവമാകുന്നു; തിയേറ്റർ റിലീസ് ഉറപ്പിച്ച് മരയ്ക്കാറും ആറാട്ടും
രസകരമായ ക്യാപ്ഷനോടൊപ്പമാണ് സ്മൃതി മന്ദാന വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘വിലയിരുത്തരുത് ഗയ്സ്, ഞാൻ ഇതു ചെയ്യാൻ നിർബന്ധിക്കപ്പെട്ടതാണ്’ എന്ന ക്യാപ്ഷനോടെയാണ് സ്മൃതി വീഡിയോ പങ്കുവെച്ചത്. സ്മൃതിയെ കൊണ്ട് നൃത്തം ചെയ്യിച്ചതിന് ജെമീമ റോഡ്രിഗസിനാണ് എല്ലാവരും അഭിനന്ദനം അറിയിക്കുന്നത്.
Story highlights- Jemimah Rodrigues tries ‘In Da Getto’ reel with Smriti Mandhana