ട്രെയിൻ അന്നൗൺസ്‌മെന്റ് മുതൽ കൊവിഡ് മുന്നറിയിപ്പ് വരെ; ശബ്ദംകൊണ്ട് വിസ്മയിപ്പിച്ച് ഒരു ഡോക്ടർ- വിഡിയോ

October 27, 2021

വൈവിധ്യമാർന്ന കഴിവുകളുള്ളവരുടെ പ്രകടനത്തിലൂടെ ലോകമലയാളികളെ വിസ്മയിപ്പിക്കുന്ന വേദിയാണ് കോമഡി ഉത്സവം. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയവരും ആരുമറിയാതെ പോയ കലാകാരന്മാരുമെല്ലാം ഒരുപോലെ എത്തുന്ന കോമഡി ഉത്സവ വേദിയിലേക്ക് വ്യത്യ്സ്തമായ ഒരു പ്രകടനവുമായി എത്തിയിരിക്കുകയാണ് കൊട്ടാരക്കര സ്വദേശിയായ ജെസൻ ജോഷ്വ. ഹോമിയോപ്പതി ഡോക്ടറായ ജെസൻ പെൺശബ്ദത്തിലൂടെ വിസ്മയിപ്പിക്കുന്ന കലാകാരനാണ്.

കലാവേദികളിൽ ചെറുപ്പംമുതൽ സജീവമായിരുന്ന ജെസൻ ജോഷ്വ മംഗ്ലൂരാണ് സേവനം അനുഷ്ഠിക്കുന്നത്. ജോലി തിരക്കിനിടയിൽ കോമഡിയുടെ അങ്കത്തട്ടിലേക്ക് എത്തിയിരിക്കുകയാണ് ജെസൻ ജോഷ്വ. ട്രെയിൻ അന്നൗൺസ്‌മെന്റ്, കൊവിഡ് മുന്നറിയിപ്പ്, ടെലിഫോൺ അറിയിപ്പ് തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ശബ്ദങ്ങൾ അനായാസം അവതരിപ്പിക്കുകയാണ് ജെസൻ.

Read More: ‘ആർത്തു ചിരിക്കാൻ കലഹം പലവിധം ഇവിടെ സുലഭം’- ‘കനകം കാമിനി കലഹം’ ടീസർ

പ്രേക്ഷക ലക്ഷങ്ങളുടെ സ്വീകരണ മുറിയിൽ ചിരിയുടെ ആഘോഷം വിടർത്തിയ കോമഡി ഉത്സവം അവശ കലാകാരന്മാരെ സഹായിക്കുന്ന വേദിയായിരുന്നു. വൈറല്‍ വിഡിയോകളിലൂടെ ശ്രദ്ധേയരായവരെ പരിപാടിയില്‍ എത്തിച്ചതോടെ കോമഡി ഉത്സവം ജനകീയമായി മാറി. രണ്ടാം വരവിലും കെട്ടിലും മട്ടിലും കൂടുതൽ വൈവിധ്യമുണ്ട്.

Story highlights- jeson joshua train announcement viral video