കട്ടപ്പനയിലെ ഋതിക് റോഷനിലെ നായിക ലിജോമോൾ വിവാഹിതയായി
October 5, 2021
കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ലിജോമോൾ വിവാഹിതയായി. ഇടുക്കി സ്വദേശിനിയായ ലിജോമോളുടെ വരൻ അരുൺ ആന്റണിയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വയനാട് സ്വദേശിയാണ് അരുൺ ആന്റണി.
read More: കീബോർഡ് തലതിരിച്ച്, കണ്ണുകെട്ടി വായിച്ച് ഒപ്പം പാട്ടും പാടി ഒരു മിടുക്കി- കൈയടി നേടിയ പ്രകടനം
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിയാണ് ലിജോമോൾ. കട്ടപ്പനയിലെ ഋതിക് റോഷനിലെ കനി എന്ന വേഷത്തിലൂടെയാണ് ലിജോമോൾ ശ്രദ്ധേയയായത്. ഹണി ബീ 2.5, പ്രേമസൂത്രം, സ്ട്രീറ്റ് ലൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. തമിഴ് സിനിമയിലും സജീവമാണ് നടി.
Story highlights- lijomol marriage photos