‘കരയല്ലേ..’; അമ്മയെ കാണാതെ കരഞ്ഞ സഹപാഠിയെ ആശ്വസിപ്പിച്ച് ഒരു കുഞ്ഞു മിടുക്കി- ഹൃദയംതൊടുന്ന വിഡിയോ
എത്ര പവിത്രമാണ് കുഞ്ഞുങ്ങളുടെ സ്നേഹം. അവരുടെ എല്ലാ വികാരങ്ങളും കളങ്കമില്ലാത്തതാണ്. സ്നേഹമാകട്ടെ, ദേഷ്യമാകട്ടെ, പിണക്കമാകട്ടെ എല്ലാം മനസ്സിൽ നിന്നും ആത്മാർഥമായി പ്രകടിപ്പിക്കുന്നതാണ്. മറ്റുള്ളവരോടുള്ള സഹാനുഭൂതിയും കുട്ടികളിൽ നിന്നും പഠിക്കേണ്ടതുണ്ട്. ഇപ്പോഴിതാ, അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു കൊച്ചു പെൺകുട്ടി തന്റെ സഹപാഠിയെ ആശ്വസിപ്പിക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്.
അമ്മയെ ഓർത്തപ്പോൾ വിതുമ്പുന്ന ഒരു കുട്ടി. ആ സങ്കടം കുട്ടിയുടെ മുഖത്തു കാണാം. കരയുന്ന കുട്ടിയുടെ കൈപിടിച്ച് ആശ്വസിപ്പിക്കുകയാണ് ഈ കൊച്ചുമിടുക്കി. ഇങ്ങനെ കരയരുത് എന്നും അമ്മയെ മിസ് ചെയ്‌തോ എന്നുമൊക്കെ ചോദിക്കുകയാണ് പെൺകുട്ടി. അമ്മയെ മിസ് ചെയ്യുന്നുവെന്ന് കരയുന്ന കുട്ടി പറയുമ്പോൾ നമുക്ക് ഏപ്രിലിൽ വീട്ടിൽ പോകാമല്ലോ എന്നും അപ്പോൾ അമ്മയെ കാണാമല്ലോ എന്നും ഹിന്ദിയിൽ പറഞ്ഞ് ആശ്വസിപ്പിക്കുകയാണ്. ഇങ്ങനെ കരയരുതേ എന്ന് വീണ്ടും പെൺകുട്ടി കരയുന്ന കുട്ടിയുടെ തലയിലൊക്കെ തലോടി വീണ്ടും ഓർമിപ്പിക്കുന്നു.
Love is an innate trait of humans & not just an acquired quality. The power of love is that it’s contagious. Keep Loving. ❤️😍❤️. Look at these kids from a school hostel in remote Tawang of Arunachal Pradesh consoling each other at times of adversity. pic.twitter.com/B58HMJPJzd
— Nima (Khenrab) (@NKhenrab) October 19, 2021
Read More: ‘തേരിറങ്ങും മുകിലേ..’- ഹൃദയം കവർന്ന് റിമി ടോമിയുടെ ആലാപനം
അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലെ ഒരു സ്കൂൾ ഹോസ്റ്റലിൽ നിന്നുമുള്ള വിഡിയോയാണ് ശ്രദ്ധ നേടുന്നത്. ‘സ്നേഹം മനുഷ്യന്റെ സഹജമായ ഒരു സ്വഭാവമാണ്, അത് സ്വായത്തമാക്കിയ ഗുണമല്ല. സ്നേഹത്തിന്റെ ശക്തി. സ്നേഹം നിലനിർത്തുക. അരുണാചൽ പ്രദേശിലെ വിദൂര ഗ്രാമമായ തവാങ്ങിലുള്ള ഒരു സ്കൂൾ ഹോസ്റ്റലിൽ നിന്ന് ഈ കുട്ടികളെ നോക്കൂ, പ്രതികൂല സമയങ്ങളിൽ പരസ്പരം ആശ്വസിപ്പിക്കുന്നു.’- വീഡിയോയ്ക്ക് അടിക്കുറിപ്പ് ഇങ്ങനെയാണ്.
Story highlights- Little girl consoles emotional classmate