മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ‘എലോണ്‍’ ഒരുങ്ങുമ്പോള്‍…; ശ്രദ്ധ നേടി ലൊക്കേഷന്‍ വിഡിയോ

October 10, 2021

സിനിമകള്‍ പ്രേക്ഷകരിലേക്കെത്തും മുന്‍പേ ചിത്രത്തിന്റേതായി പുറത്തിറങ്ങു ലൊക്കേഷന്‍ വിശേഷങ്ങള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് എലോണ്‍ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ കാഴ്ച. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് എലോണ്‍.

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും എലോണിനുണ്ട്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒരുമിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളൊക്കേയും തീയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തിലും പ്രതീക്ഷയേറെയാണ് പ്രേക്ഷകര്‍ക്ക്.

Read more: ജല്ലിക്കട്ട് ഇനി കന്നഡയില്‍ പ്രേക്ഷകരിലേക്ക്; ശ്രദ്ധ നേടി ട്രെയ്‌ലര്‍

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ച നരസിംഹം ആയിരുന്നു ആശിര്‍വാദിന്റെ നിര്‍മാണത്തിലൊരുങ്ങിയ ആദ്യ ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ മുപ്പതാമത്തെ ചിത്രമാണ് എലോണ്‍.

Story highlights: Mohanlal and Shaji Kailas Alone Movie Location Video