വില രണ്ടര ലക്ഷം; ലോകത്തിലെ ഏറ്റവും വിലയേറിയ സോപ്പിന് പിന്നിൽ
ലക്ഷങ്ങൾ വിലമതിക്കുന്ന സോപ്പ്… കേൾക്കുന്നവരിൽ ചിരി നിറയ്ക്കുന്നുണ്ടെങ്കിലും സംഗതി സത്യമാണ്. ലെബനനിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഈ സോപ്പ് നിർമിക്കുന്നത്. അസ്മാൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഫാക്ടറിയിലാണ് ഈ സോപ്പ് ഉണ്ടാകുന്നത്. വർഷങ്ങളായി ആഡംബര സോപ്പുകൾ, ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്ന കുടുംബത്തിലാണ് ലക്ഷക്കണക്കിന് വിലവരുന്ന ഈ സോപ്പും നിർമിച്ചിരിക്കുന്നത്.
2.7 ലക്ഷം രൂപ വിലവരുന്നതാണ് സോഷ്യൽ ഇടങ്ങളിൽ മുഴുവൻ ശ്രദ്ധ നേടിയ ഈ സോപ്പ്. ഇതിൽ സ്വർണ്ണം, ഡയമണ്ട്, ഈന്തപ്പഴം, ശുദ്ധമായ എണ്ണ, തേൻ തുടങ്ങി വിലയേറിയ നിരവധി ചേരുവകകൾ ഉപയോഗിക്കാറുണ്ടത്രെ. 2013 ലാണ് ഇത്തരത്തിൽ സ്വർണ്ണവും ഡയമണ്ടും അടക്കം ഉപയോഗിച്ച് ഇത്രയധികം വിലവരുന്ന സോപ്പ് ആദ്യമായി നിർമ്മിച്ചത്. 17 ഗ്രാം ശുദ്ധമായ സ്വർണ്ണത്തിന്റെ പൊടിയും മൂന്ന് ഗ്രാം ഡയമണ്ടിന്റെ പൊടിയുമാണ് ഇതിൽ ചേർത്തത്. ആറുമാസത്തോളം സമയം എടുത്താണ് ഈ സോപ്പ് ഒരുക്കിയത്.
Read also: 23 വർഷങ്ങൾക്ക് ശേഷം രമണന്റെ ഷൂ പോളിഷിംഗ്; പഞ്ചാബി ഹൗസിലെ ആ സൂപ്പർഹിറ്റ് കോമഡി സീൻ
അതേസമയം സ്വർണ്ണവും ഡയമണ്ടും പോലുള്ള വസ്തുക്കൾ ഉള്ളതിനാൽ സോപ്പിന് ഒരു പരുക്കൻ സ്വഭാവം ഉണ്ട്. എന്നാൽ ഇത് ശരീരത്തിനും മനസിനും ആനന്ദം ഒരുപോലെ നൽകും എന്നാണ് ഇതിന്റെ ഉടമസ്ഥർ അഭിപ്രായപ്പെടുന്നത്.
Story highlights: Most expensive soap