‘നായാട്ട്’ ഇന്ത്യയുടെ ഓസ്കര് എന്‍ട്രി ഷോര്‍ട്ട് ലിസ്റ്റില്‍
ഇത്തവണത്തെ ഓസ്കർ അവാർഡിനായി മത്സരിക്കാനുള്ള ഇന്ത്യൻ സിനിമകൾ തെരഞ്ഞെടുക്കുന്നതിനായുള്ള സ്ക്രീനിംഗ് ആരംഭിച്ചു. സംവിധായകൻ ഷാജി എൻ കരുൺ അധ്യക്ഷനായിട്ടുള്ള ജൂറിയാണ് ചിത്രങ്ങൾ കണ്ട് വിലയിരുത്തുന്നത്. മലയാളത്തിൽ നിന്നും നായാട്ട് ആണ് മത്സരിക്കുന്നത്. തമിഴില്‍ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലന് കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ധം എന്ന സ്വാതന്ത്ര്യസമര നായകന് ഉദ്ധം സിംഗിന്റെ ബയോപിക് എന്നിവയും മത്സരിക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബനൊപ്പം ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവഹിച്ച നായാട്ട്. അന്താരാഷ്ട്ര തലത്തിൽ ചിത്രം ശ്രദ്ധനേടിയിരുന്നു. ഒരു പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രതിസന്ധികളും നിയമ നടപടികളും രക്ഷപ്പെടലുകളുമെല്ലാം തികച്ചും മനോഹരമായ രീതിയിൽ നായാട്ടിൽ ആവിഷ്കരിച്ചിട്ടുണ്ട്.
Read More: പടവെട്ട് 2022ൽ തിയേറ്ററുകളിൽ- ശ്രദ്ധനേടി നിവിൻ പോളിയുടെ വേറിട്ട ലുക്ക്
അതേസമയം ഷാഫി കബീർ രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഷൈജു ഖാലിദാണ്. ദുൽഖർ സൽമാനെ നായകനാക്കിയ ചാർലി എന്ന ചിത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് നായാട്ട്.
Story highlights- nayattu movie in india official oscar entry short list