അന്ന് നെടുമുടി വേണു പാടി; ‘നീ തന്ന ജീവിതം നീ തന്ന മരണവും നീ കൊണ്ടുപോകുന്നു സന്ധ്യേ… ‘

October 11, 2021
Nedumudi Venu Singing Venal Movie Scene

‘അവസാനമവസാനമവസാനമീ യാത്ര അവസാനമവസാനമല്ലേ… ‘ കാലങ്ങള്‍ക്ക് മുന്‍പേ ആസ്വാദക ഹൃദയങ്ങളില്‍ ചേക്കേറിയതാണ് ഈ കവിവാക്യം. കലായലയത്തിന്റെ വരാന്തകളിലൂടെ പലരും പാടി നടന്നപ്പോഴും ഹൃദയങ്ങളില്‍ ഈ പാട്ടിന്റെ ഓര്‍മ വരുമ്പോള്‍ തെളിയുന്നത് നെടുമുടി വേണുവിന്റെ മുഖമാണ്… ആ ശബ്ദമാണ്…..

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച വേനല്‍ എന്ന ചിത്രത്തിലെ ഒരു ഗാനരംഗമാണ് ഇത്. മനോഹരമായ ഈ കവിതയ്ക്ക് ജീവന്‍ പകര്‍ന്നത് നെടുമുടി വേണു എന്ന അതുല്യ കലാകാരനും. അയ്യപ്പപണിക്കുരുടേതാണ് ഈ കവിത. സിനിമയില്‍ നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രമാണ് ഈ കവിത ചൊല്ലേണ്ടത്. അദ്ദേഹം അത് ഭംഗിയായി നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ ശബ്ദത്തില്‍ തന്നെ ഈ കവിത പ്രേക്ഷകരിലേക്കെത്തുകയും ചെയ്തു.

Read more: പ്രിയനടന്‍ നെടുമുടി വേണു കാലയവനികയ്ക്ക് പിന്നില്‍ മറയുമ്പോള്‍…

കാലമെത്രകഴഞ്ഞാലും മനസ്സില്‍ തെളിഞ്ഞു നില്‍ക്കാന്‍ കെല്‍പുണ്ട് ഈ കവിതയ്ക്ക്. അതുതന്നെയാണ് നെടുമുടി വേണു എന്ന കലാകാരന്റെ മികവും. അദ്ദേഹത്തെ മരണം കവര്‍ന്നെടുത്തെങ്കിലും ചലച്ചിത്ര ലോകത്ത് നിന്നും ഒരുകാലത്തും വിട്ടകലുന്നതല്ല അദ്ദേഹം ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലും വെച്ച് അപഹരിക്കാതെ സ്വയസിദ്ധമായ ശൈലിയില്‍ അദ്ദേഹം ഓരോ കഥാപാത്രങ്ങളെയും പരിപൂര്‍ണതയിലെത്തിച്ചു. കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞെങ്കിലും അദ്ദേഹമിനിയും ജീവിക്കും ഓരോ കഥാപാത്രങ്ങളിലൂടേയും….

Story highlights: Nedumudi Venu Singing Venal Movie Scene