പരസ്യചിത്രങ്ങളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് പ്രേം കുമാര്‍
അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിച്ച് ചലച്ചിത്ര ലോകത്ത് കൈയടി നേടുന്ന താരമാണ് പ്രേം കുമാര്‍. നിരവധിയാണ് താരം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള കഥാപാത്രങ്ങളും. സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം എന്നാല്‍ പരസ്യ ചിത്രങ്ങളില്‍ സജീവമല്ല. എന്തുകൊണ്ടാണ് പരസ്യ ചിത്രങ്ങളില്‍ സജീവമാകാത്തത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ലോകമലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിയ്ക്കുന്ന ഫ്ളവേഴ്സ് സൂപ്പര്‍ പവര്‍ (സ്റ്റാര്‍ മാജിക്ക്)-ല്‍ അഥിതിയായെത്തിയപ്പോഴാണ് താരം മനസ്സു തുറന്നത്. ‘ഒരു ഉല്പന്നത്തെക്കുറിച്ച് ജനങ്ങളോട് പറയണമെങ്കില്‍ ആദ്യം ആ ഉല്പന്നത്തെക്കുറിച്ച് എനിക്ക് കൃത്യമായ ബോധ്യം ഉണ്ടാകണം. ഈ സോപ്പ് വാങ്ങി ഉപയോഗിക്കൂ നിങ്ങളുടെ ചൊറി മാറും എന്ന് ഞാന്‍ പറയണമെങ്കില്‍ ആദ്യം സ്വന്തമായിട്ട് എനിക്ക് ചൊറിയുണ്ടാകണം. എന്നിട്ട് സോപ്പ് നിരന്തരം വാങ്ങണം, ഉപയോഗിക്കണം. എന്റെ ചൊറി മാറി എന്ന് എനിക്ക് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഞാന്‍ സ്നേഹിക്കുന്ന എന്നെ ഞാന്‍ ആക്കിയ ഒരു ജനതയോട് നിങ്ങള്‍ ഈ സോപ്പ് വാങ്ങി ഉപയോഗിക്കൂ എന്ന് മനസാക്ഷികുത്തില്ലാതെ പറയാന്‍ സാധിക്കൂ’ പ്രേം കുമാര്‍ രസകരമായി പറഞ്ഞു.
Read more: ഇനി അബുദാബിയുടെ മണ്ണിൽ വളയം തിരിക്കാൻ ഡെലീഷ്യ- 60,000 ലിറ്ററിന്റെ ടൈലർ ഓടിക്കാൻ ഇരുപത്തിമൂന്നുകാരി
ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാള ചലച്ചിത്ര ലോകത്ത് കൈയടി നേടിയ താരമാണ് പ്രേം കുമാര്‍. ടെലിവിഷന്‍ സീരിയലുകള്‍ക്ക് പുറമെ നൂറിലധികം സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അരങ്ങ്, ജോണി വാക്കര്‍, അമ്മയാണേ സത്യം, മലപ്പുറം ഹാജി മഹാനായ ജോജി, പുതുക്കോട്ടയിലെ പുതുമണവാളന്, അനിയന് ബാവ ചേട്ടന് ബാവ, കാതില്‍ ഒരു കിന്നാരം, സ്നേഹിതന്, മിസ്റ്റര്‍ ബ്രഹ്മചാരി, ഷീ ടാക്സി, പട്ടാഭിരാമന്, വണ്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രേം കുമാര്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്നിട്ടുണ്ട്.
Story highlights: Prem Kumar explains why he did not act in commercials