ഏറ്റുപാടാനും ചുവടുവയ്ക്കാനും പാകത്തിൽ കിടിലൻ താളവുമായി ‘പുഷ്പ’യിലെ സാമി ഗാനം- വിഡിയോ

October 28, 2021

അല്ലു അർജുൻ സിനിമകളോട് എന്നും മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്. അതുകൊണ്ടുതന്നെ പുഷ്പ എന്ന ചിത്രത്തിനായി മലയാളികളും കാത്തിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങൾക്കും പ്രത്യേകം സ്വീകാര്യതയുണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ. ഇപ്പോഴിതാ, പുഷ്പയിലെ ‘സാമി സാമി..’ ഗാനത്തിനും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അല്ലു അർജുനും രശ്‌മികയും അഭിനയിച്ചിരിക്കുന്നു ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് എത്തിയിരിക്കുന്നത്. മലയാളികളുടെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മലയാളത്തിൽ വരികൾ എഴുതിരിക്കുന്നത് സിജു തുറവൂരാണ്. ദേവീ ശ്രീ പ്രസാദ് ഈണം പകർന്നിരിക്കുന്നു. തെലുങ്കിൽ ചന്ദ്രബോസിന്റെ വരികൾ മൗനിക യാദവ് ആലപിച്ചിരിക്കുന്നു. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

Read More: മിന്നലടിച്ച മുരളിയുടെ മിന്നും പ്രകടനം; ‘മിന്നൽ മുരളി’ ട്രെയ്‌ലർ എത്തി

ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ റിലീസ്. ആദ്യ ഭാഗം ഈ വര്‍ഷം ക്രിസ്മസിനോട് അനുബന്ധിച്ച് പ്രേക്ഷകരിലേക്കെത്തും. പുഷ്പരാജ് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.

Story highlights- pushpa movie saami saami song